ഈ വറ്ഷത്തെ മഞ്ഞ് വീഴ്ച പൂറ്വാധികം ഭംഗിയായിത്തന്നെ ഇവിടെ ആരംഭിച്ചു. രണ്ടേ രണ്ട് ദിവസം കൊണ്ട് തന്നെ സകലയിടവും വൈയിറ്റ് വാഷ് ചെയ്ത് ഭംഗിയാക്കി. അതു കണ്ട്പ്പോള്‍ ഞാന്‍ എന്റെ സെമി പുട്ടു കുറ്റിയുമായി ഒന്ന് കറങ്ങി. അപ്പോള്‍ കിട്ടിയ ചില ചിത്രങ്ങള്‍ ഇവിടേ തൂക്കുന്നു.

വീടിന് പുറത്തിറങ്ങി ആദ്യം തന്നെ കണ്ട കാഴ്ച എന്റെ നെഞ്ച് തകറ്ത്തു...എന്റെ ഹാറ്ലി ഡേവിഡ്സണ് (ജിതെന്‍ഷാ എന്ന് ചിലര്‍ പറയും:-)) ...സാന്താക്ലോസിനെ പോലെ..വെള്ളത്താടിയും മീശയുമായി ഇരിയ്ക്കുന്നു...

കുമുകുമാന്ന് വീഴുന്ന മഞ്ഞത്ത് ആപ്പിള്‍ തോട്ടത്തിലെ പണിസാധനങ്ങള്‍ വയ്ക്കുന്ന ചെറിയ പുര വെള്ളത്തൊപ്പിയുമായി ..

ഇതാണ് ഈ തീയില്‍ കുരുത്തത് , തീയില്‍ കുരുത്തത് എന്ന് പറയുന്നത്. യെവന് മഞ്ഞില്‍ കുരുത്തതണെന്ന് പറയാം. മഞ്ഞ് പെയ്യുമ്പോള്‍ ചുമ്മാ നിലാവത്തെ കോഴിയെ പോലെ...

ഇതും തീയില്‍ കുരുത്തത് തന്നെ മഞ്ഞു പെയ്ത് ഐസ്ഫ്രൂട്ട് പോലെയായ ഒരു ആപ്പിള്‍ എങ്ങനേയോ കണ്ട് പിടിച്ച് ലഞ്ച് അടിയ്ക്കുന്ന ഒരു പക്ഷി.

മാനം തെളിഞ്ഞേ വന്നാല്‍ ...ഒന്നാന്തരം ഒരു നെല്‍പ്പാടം ആയിരുന്നു കെടക്കണ കെടപ്പ് കണ്ടോ...

ക്രാ..ക്രാാ..ഇതാണ് ഡി റ്റി എസ് സൌണ്ടില് കരയുന്ന ജപ്പാന് കാക്ക. എല്ലാം വെള്ളയായപ്പോള്‍ താന്‍ മാത്രം കറുത്തതായല്ലോ എന്നോറ്ത്ത് പാവം വിഷമിച്ചിരിയ്ക്കുന്നു.

അക്കരെപ്പച്ച ഇക്കരെപ്പച്ച അല്ല..അക്കരെ വെള്ള ഇക്കരെയും വെള്ള.!

നിറയെ ആപ്പിളുകള്‍ കായ്ച്ച് കിടന്നിരുന്ന എന്റെ, ന്ന്വച്ചാല് എന്റെ അപ്പാറ്ട്ട്മെന്റിന്റെ അടുത്തുള്ള ഒരു ആപ്പിള്‍ത്തോട്ടം കരിഞ്ഞുണങ്ങി മഞ്ഞ് പുതച്ച് ഉറങ്ങുന്നു.

ഒരു സവാരി ബോട്ട് മഞ്ഞ് നിറച്ച കുട്ട പോലെ..

ചൂടന്‍ പടം എന്നൊക്കെ ഞാന്‍ പറഞ്ഞ് പറ്റിച്ചതല്ലേ ആരും പിണങ്ങേണ്ട..ദേ ഈ ഐസ്സ്റ്റിക്ക് എടുത്തോളൂ..
ഹാവൂ ഇത്രയും പടമൊക്കെ എടുത്തപ്പോഴേയ്ക്കും വെയില് കാരണം എനിക്ക് കണ്ണ് കാണാന്‍ പറ്റാതായി, വിശപ്പും ഉണ്ടായിരുന്നേ. മഞ്ഞിന്റെ പുറത്ത് തെന്നിത്തെറിച്ച് നടന്ന് ഫോട്ടോ എടുക്കുന്ന എന്നെ കണ്ട് മഞ്ഞ് നീക്കം ചെയ്ത് കൊണ്ടിരുന്ന ഒന്ന് രണ്ട് ചേട്ടന്മാര് "ഇവനിത് എന്തിന്റെ കേടാ..യെവന് നമുക്ക് പണി ഉണ്ടാക്കും" എന്ന രീതിയില്‍ എന്നെ നോക്കി. അതോടെ ഫോട്ടോ പിടുത്തം നിറ്ത്തി പയ്യെ ഞാന്‍ കൂടണഞ്ഞു. ശുഭം!