ഒരു ഉത്സവകാല സംഭവം തന്നെ ആകാം.
ഈ സംഭവം നടക്കുന്നതു എകദേശം പതിനെട്ടു, വര്‍ഷങ്ങള്‍ക്കു മുന്‍പു ആണ്. സ്ഥലം എണ്റ്റെ കൊച്ചു ഗ്രാമം...ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി കഴിയുന്ന എണ്റ്റെ പ്രിയപ്പെട്ട നാട്ടുകാര്‍.ആ കാലത്തു ഞങ്ങളുടെ നാട്ടിലെ സുന്ദരനും സുമുഖനും സത്സ്വഭാവിയും സര്‍വോപരി പരോപകരിയും അവിവാഹിതനും ആയിരുന്ന ബാലേട്ടന്‍ നടത്തിയ ഒരു പരോപകാരം ആണു സംഭവം..ബാലേട്ടന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു താളവാദ്യകലാകാരന്‍ ആണ്. പണ്ടിമേളം ആണു ബലേട്ടണ്റ്റെ മാസ്റ്റര്‍ പീസ്. ത്രിശ്ശുര്‍ പൂരത്തിനു ബാലേട്ടന്‍ പാണ്ടി കൊട്ടാന്‍ പോകുന്നു എന്നതു എല്ലാ വര്‍ഷവും ഞങ്ങളുടെ നാട്ടില്‍ കേള്‍ക്കുന്ന ഒരു വാര്‍ത്തയാണ്.ബലേട്ടന്‍ എല്ലാ പൂരത്തിനും ത്രിശ്ശുരു പോകും എന്നതു നേരാണു പക്ഷെ അവിടെ പാണ്ടിമേളത്തിനു വേറെ ആണുങ്ങള്‍ ആയിരിക്കും എന്നു മാത്രം. അന്നു ഇന്നത്തെ പോലെ പൂരത്തിണ്റ്റെ ലൈവു റ്റെലികാസ്റ്റ് പോയിട്ടു ടിവി പോലും ഇല്ലാത്തതു കൊണ്ടു പാവം ബാലേട്ടന്‍ ഞങ്ങലുടെ നാട്ടില്‍ ഒരു "പാണ്ടിസ്റ്റാര്‍" ആയി വിലസി...
ഞങ്ങളുടെ നാട്ടിലെ ഒരു ഉത്സവക്കാലം.ഒരു ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ നേരം.തലേന്നത്തേ ഉത്സവപരിപാടികളുടെ ക്ഷീണം കൊണ്ടു നമ്മുടെ കഥാനായകന്‍ നല്ല ഉറക്കമാണ്. ബാലേട്ടണ്റ്റെ അമ്മ പാറുവമ്മയും ഇറയത്തു ഉച്ചമയക്കത്തില്‍. ആ പ്രദേശത്താകെ ആ സമയം ഉണര്‍ന്നു ഇരിക്കുന്നതു എണ്റ്റെ വല്യമ്മയുടെ വീട്ടിലെ സൂപ്പര്‍ സ്റ്റാര്‍ ആയ "അകായി" റേഡിയോ മാത്രമാണു..ലവന്‍ ദാസേട്ടണ്റ്റെ നകഷ്കതങ്ങല്‍ അയ്യോ സാറി നഖക്ഷതങ്ങള്‍ സിനിമയിലെ പാട്ടൊക്കെ പാടി ജോര്‍ ആയി ഇരിക്കുന്ന സമയം..പെട്ടെന്നാണു പാറുവമ്മയുടെ വീട്ടുപടിയ്ക്കല്‍ നിന്നു വലിയമ്മയുടെ അകായിയെ പോലും പേടിപ്പിച്ച രീതിയില്‍ ഒരു സൈറന്‍ മുഴങ്ങിയതു.അമ്മാാാ.....അമ്മാാാ....ഡി ടി എസ് സൌണ്ടില്‍ ഒരു വിളിയാണൂ..പാറുവമ്മ ഞെട്ടി എണീറ്റു. എന്താ സംഭവം..? പാറുവമ്മയുടെ ഭാഷയില്‍ ഒരു പാണ്ടിച്ചി, കുപ്പി, പാട്ട അമ്മിക്കല്ലു.. എന്നു വേണ്ട വേണമെങ്കില്‍ അകത്തു കിടന്നുറങ്ങുന്ന ബാലേട്ടനെ വരെ ഇരുപത്തിയഞ്ചു പൈസയ്ക്കു വാങ്ങിക്കൊണ്ടു പോകാന്‍ റെഡിയായി പടിയ്ക്കല്‍ നില്‍കുന്നു.ഉറക്കം കളഞ്ഞ ദേഷ്യത്തില്‍ പാറുവമ്മ പാണ്ടിച്ചിയെ പറപ്പിച്ചു.."ഇവിടെ ഒരു കുന്തവുമില്ല .. നാശം ഉറക്കം കളയാന്‍ ഓരോന്നു വരും" എന്നു പിറുപിറുത്തു കൊണ്ടു പാറുവമ്മ വീണ്ടും ഇറയത്തു പഴയപടി പടിയായി...
പാണ്ടിച്ചി വധം കഴിഞ്ഞു ഒരു അരമുക്കാല്‍ മണിക്കൂറ്‍ കഴിഞ്ഞു കാണും വലിയ ഒരു ബഹളം കേട്ടാണു പാറുവമ്മ ഉണര്‍ന്നതു. ഇത്തവണ സൈറന്‍ അല്ല ചുട്ടുവട്ടത്തുള്ള അമ്മിണിയേച്ചി,വിശാലേച്ചി,സീതേച്ചി എണ്റ്റെ വലിയമ്മ മുതലയാവരുടെ കോറസ് നിലവിളിയാണു പാറുവമ്മയെ എണീല്‍പിച്ചതു.എന്താ സംഭവം..? അമ്മിണിയേച്ചിയുടെ "ഹീമാന്‍" പശുവിനു വെള്ളം കൊടുക്കുന്ന വലിയ അലുമിനിയം ചരുവം, വിശാലേച്ചിയുടെ വീട്ടിലെ ഡാകിനി മുത്തശ്ശിയുടെ കോളാംബി,വല്യമ്മയുടെ വീട്ടില്‍ നിന്നും ചട്ടുകം ഇത്യാതി കുറച്ചു അടുക്കള ഐറ്റംസ് മുതലായവ അപ്രത്യക്ഷം ആയിരിക്കുന്നു. എങ്ങനെ സംഭവിച്ചു എന്നു ആര്‍ക്കും അറിയില്ല. ആകാശവാണിയുദെ ഞങ്ങളുടെ പഞ്ചായത്തു തല പ്രക്ഷേപണ കേന്ദ്രവും അത്യാവശ്യം സി ഐ ഡി പണിയും അറിയവുന്ന പാറുവമ്മ അല്‍പ്പ നേരത്തെ തെളിവെടുപ്പിനു ശേഷം ഈ പ്രതിഭാസത്തിന്നു പിന്നില്‍ നേരത്തെ അതു വഴി വന്ന പാണ്ടിച്ചി ആണു എന്നു ഉറക്കെ പ്രഖ്യാപിച്ചു.ഇനി എന്തു ചെയ്യും എന്നു തരുണീമണികള്‍ ആലോചിച്ചു നില്‍ക്കുന്ന നേരത്താണു, ഒരഞ്ചു മിനിട്ടു വൈകിയാണെങ്കിലും ഡിങ്കാാാ എന്ന വിളികേട്ടു ഡിങ്കന്‍ പാഞ്ഞു വരുന്ന പോലെ ബാലേട്ടന്‍ അവിടെ അവതരിച്ചതു.നിറകണ്ണുകളോടെ നില്‍കുന്ന അമ്മിണിയേച്ചി, സീതേച്ചി, തണ്റ്റെ ബൂസ്റ്റു കുടിക്കുന്ന പാത്രം പോയ സങ്കടത്താല്‍ മൂക്കു പിഴിഞ്ഞു നില്‍ക്കുന്ന "ഹീമാന്‍" പശു ഇവരെ കണ്ടിട്ടു ഡിങ്കനു സോറി ബാലേട്ടനു സഹിച്ചില്ല...ഈ പഞ്ചായത്തു കടന്നു പോയിട്ടില്ലെങ്കില്‍ പാണ്ടിച്ചിയെ കണ്ടു പിടിച്ചു സകല സധനങ്ങലും തിരികെ വാങ്ങിയിട്ടെ വരൂ എന്നു അലറി...,എല്ലാ തല്ലുകൊള്ളിത്തരത്തിനും ബലേട്ടണ്റ്റെ കൂട്ടായ നാരായണന്‍കുട്ടിചേട്ടനെയും വിളിച്ചു അമ്മിണിയേച്ചിയുടെ വേലി ചാടിക്കടന്നു പടിഞ്ഞാട്ടു പാഞ്ഞു...... തച്ചോളി ഓതേനന്‍ സിനിമയിലു സത്യന്‍ പാലമില്ലത്ത തോടു ചാടിക്കടന്നു അങ്കത്തിനു പോകുന്ന പോലെ തണ്റ്റെ മകന്‍ പോകുന്നതു കണ്ടു കുളിരു കോരി പാറുവമ്മ അവിടെ കൂടിയവരോടയി പറഞ്ഞു "ബാലന്‍ ഇവ്ടെ ഇണ്ടായതു നിങ്ങ്ടെ ബാഗ്യം"
ഏകദേശം അരമണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ ആകാശവാണിയുടെ പാറുവമ്മ നിലയത്തില്‍ ഒരു ഫ്ളാഷ് ന്യൂസ് കിട്ടി തണ്റ്റെ മകന്‍ ബാലന്‍ കാവിനടുത്തുള്ള വാര്യര്‍ സാറിണ്റ്റെ വീട്ടു പടിയ്ക്കല്‍ വച്ചു ഒന്നല്ലാ രണ്ടു പാണ്ടിച്ചികളെ തൊണ്ടി സഹിതം പിടികൂടിയിരിക്കുന്നു.പാറുവമ്മയുടെ ലീഡെര്‍ഷിപ്പില്‍ ഒരു ബറ്റാലിയന്‍ ആള്‍ക്കാര്‍ റയട്ട് സ്പോട്ടിലെക്കു ഓടി..വാര്യര്‍ സാരിണ്റ്റെ വീടും പരിസരവും ഒരു യുധ്ദക്കളത്തിനു സമാനമായി കഴിഞ്ഞിരുന്നു.ലാലേട്ടണ്റ്റെ പടം റിലീസു ചെയ്യുന്ന ദിവസം തീയറ്റരിണ്റ്റെ മുന്‍പില്‍ കണുന്ന പോലെ വലിയ ഒരു ജനക്കൂട്ടം ഉണ്ട് അവിടെ. ബാലേട്ടനും നാരായണന്‍ കുട്ടി ചേട്ടനും കൂടി ഇതിണ്റ്റെ എല്ലം നടുവില്‍ നിന്നു രണ്ട് പാണ്ടിച്ചികളുടെ പുറത്തു പാണ്ടിമേളം തീര്‍ക്കുകയാണു. അവശരായ പാണ്ടിച്ചികള്‍ തങ്ങലുടെ ഭാണ്ഡകെട്ടുകള്‍ ബലേട്ടനു സമര്‍പ്പിച്ചു അടിയറവു പറഞ്ഞു.ഒരു ലോറിയില്‍ കയറ്റനുള്ള് അത്ര സധനങ്ങള്‍ ... കിണ്ടി, ചരുവം, കുപ്പി, പാട്ട എന്നു വെണ്ടാ മീന്‍ ചട്ടി വരെ പാണ്ടിച്ചികല്‍ അടിച്ചു മാറ്റിയിരുന്നതു ഭണ്ഡത്തില്‍ ഉണ്ടായിരുന്നു. ബലേട്ടന്‍ ഇടി നിര്‍ത്തി പാണ്ടിച്ചികളുടെ കൊളാബറേറ്റെട് മോഷണ വിദ്യയെക്കുറിച്ചും ഇതു തടയന്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അവിടെ കൂടിയവര്‍ക്കു ഒരു സ്റ്റഡി ക്ളാസ്സ് തന്നെ എടുത്തു. മാത്രമല്ല വീട്ടു സധനങ്ങല്‍ വീടിനു ചുറ്റും അലക്ഷ്യമയിട്ടു പകല്‍ സമയം കിടന്നു ഉറങ്ങി ഇങ്ങനെയുള്ള മോഷണങ്ങള്‍ക്കു വഴിയൊരുക്കുന്ന നാട്ടുകാരെ ബാലേട്ടന്‍ നിശിതമായി വിമര്‍ശിച്ചു..ശേഷം എല്ലവരുടേയും ആശീര്‍വാദത്തോടെ "സമ്മാനദാനം" ആരംഭിച്ചു. ഭാണ്ഡത്തില്‍ നിന്നും ഒരൊ സധനങ്ങള്‍ ആയി ബാലേട്ടന്‍ എടുത്തു അവരവരുടെ സാധനങ്ങല്‍ തിരിച്ചു കൊടുക്കാന്‍ തുടങ്ങി.മുത്തശ്ശിയുടെ കോളാമ്പി, വല്യമ്മയുടെ അടുക്കള സാധനങ്ങള്‍,"ഹീമാന്‍" പശുവിണ്റ്റെ ചരുവം (അതു അടിച്ചു മടക്കി ഫോട്ടൊ ഫ്രയിം പോലെ ആക്കിയെങ്കിലും) എല്ലം തിരികെ കിട്ടി. അവസാനം ഒരു പോണ്ഡ്സിണ്റ്റെ പൌഡര്‍ ടിന്‍ മാത്രം ബാക്കിയായി.അതിനു മാത്രം അവകാശികള്‍ ഇല്ല.ആരുടേതാണെന്നു ആര്‍ക്കും അറിയില്ല. ഇതിനിടയില്‍ പാണ്ടിച്ചികളെ പോലിസില്‍ എല്‍പ്പിക്കണം എന്നു പറഞ്ഞു ചിലര്‍ ബഹളം തുടങ്ങി.ഉടനെ ബാലേട്ടന്‍ ഇടപെട്ടു പ്രശ്നം ഒതുക്കി തീര്‍ത്തു. കട്ടമുതല്‍ എല്ലം തിരിച്ചു കിട്ടിയതു കൊണ്ടു (മാത്രമല്ലാ ബാലേട്ടനു ഒന്നു ഷൈന്‍ ചെയ്യ്തു പബ്ളിസിറ്റി കൂട്ടാന്‍ അവസരം ഉണ്ടാക്കി കൊടുതതു കൊണ്ടും) പാണ്ടിച്ചികളോടു "ബാലേട്ടന്‍ ക്ഷമിച്ചു" എന്നു പറഞ്ഞു, ഇത്രയും നല്ല ഇടി വാങ്ങന്‍ സഹകരിച്ച പാണ്ടിച്ചികള്‍ക്കു അവകാശികള്‍ ഇല്ലത്ത പോണ്ഡ്സ് പൌഡര്‍ ടിന്‍ സമ്മാനമായി കൊടുത്തു ഇനി ഈ പഞ്ചായത്തില്‍ കാലു കുത്തരുത് എന്ന ഉഗ്ര ശസനവും കൊടുത്തു അവിടെ നിന്നു ഓടിച്ചു...
നാട്ടുകരുടേയും വീട്ടുകാരുടേയും രണ്ടു മണിക്കൂറ്‍ നീണ്ട അനുമോദനങ്ങള്‍ എല്ലാം ഏറ്റു വാങ്ങി ബാലേട്ടന്‍ നരസിംഹം സിനിമയില്‍ മോഹന്‍ലാലു വരുന്ന പോലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി.പാറുവമ്മയാണെങ്കില്‍ സന്തോഷം കൊണ്ടെനിക്കിരിയ്കാന്‍ വയ്യെ എന്ന അവസ്ഥയില്‍ ഓടി നടക്കുന്നു...മേളത്തിനു അമ്പലത്തില്‍ പോകാന്‍ നേരമായതിനാല്‍ ബാലേട്ടന്‍ ഒരു കുളി ഒക്കെ പാസ്സാക്കി പതിവിലും സന്തോഷവാനായി കണ്ണാടിയ്ക്കു മുന്‍പില്‍ എത്തി മുടി ചീകാന്‍ തുടങ്ങി.ബാലേട്ടണ്റ്റെ വീരശൂര പരക്രമങ്ങളെ പറ്റിയും തണ്റ്റെ ഡിക്ടറ്റീവ് നിഗമനങ്ങളെ കുറിച്ചുമുള്ള പാറുവമ്മയുടെ റെക്കോടട് ലൈവ് കമണ്റ്ററി കെട്ടു കൊണ്ടു മുറ്റത്തു നില്‍ക്കുന്ന തരുണീമണികള്‍, ഇറയത്തു നിന്നു ഹോ.. ഇതൊക്കെയാണോ ഇത്ര കാര്യം എന്നു വിചാരിച്ചു മുടി ചീകുന്ന ബാലേട്ടനെ ആരാധനയോടെ ഒളികണ്ണിട്ടു നോക്കി.മുടി ചീകി കഴിഞ്ഞു കണ്ണാടി സ്റ്റാന്‍ഡിലേക്കു നോക്കിയ ബാലേട്ടണ്റ്റെ കണ്ണില്‍ ഇരുട്ടു കയറി..നെഞ്ചില്‍ ഒരു ഇടിവാളു മിന്നി..വലിയമ്മയുടെ വീട്ടിലെ മാസ്റ്ററ്‍ ടിപ്പു എന്ന പട്ടി കരയുന്ന സൌണ്ടില്‍ അമ്മേ... എന്നു ഒരു കരച്ചില്‍ അവിടെ കൂടി നിന്നിരുന്നവരെ നടുക്കി....!ഉത്സവം പ്രമാണിച്ചു തണ്റ്റെ ഗ്ളാമര്‍ കൂട്ടാനായി, ബാലേട്ടന്‍ കടം വങ്ങിയ കാശിനു രണ്ട് ദിവസം മുന്‍പു വാങ്ങിയ, ബാലേട്ടണ്റ്റെ ഒരേയൊരു സൌന്ദര്യസംവര്‍ധക വസ്തുവായിരുന്ന പുതിയ പോണ്ഡ്സ് പൌഡര്‍ അപ്രത്യക്ഷമായിരിക്കുന്നു........!!!
............................
ആയിടക്കു നാടോടിക്കാറ്റു സിനിമ കണ്ട ആരോ അവിടെ നിന്നു പറഞ്ഞു ...എന്തൊക്കെയായിരുന്നു ബാലാ..അടി,ഇടി,സ്റ്റഡി ക്ളാസ്സ്,ഉപദേശം..അവസാനം പവനായി (ബാലേട്ടന്‍) ശവമായി....
പാവം ബാലേട്ടന്‍.... അപ്പോഴും പാണ്ടിച്ചികള്‍ക്കു സ്വന്തം പോണ്ഡ്സ് പൌഡറ്‍ കൊടുത്തു ഓടിച്ചു വിട്ട സീന്‍ ആലോചിച്ചു തളര്‍ന്നു ഇരിക്കുകയായിരുന്നു.
വാല്‍കഷ്ണം: അന്നു തൊട്ടു ഇന്നു വരെ ആരെങ്കിലും ബാലേട്ടനോടു കളിയായിട്ടോ കാര്യമായിട്ടോ പാണ്ടിമേളം എന്നു പോയിട്ടു പാ.. എന്നു പറഞ്ഞല്‍ , വക്കാരി സ്റ്റൈലില്‍ പറയുകയാണെങ്കില്‍, ബാലേട്ടണ്റ്റെ ബീപ്പി കൂടും,നെഞ്ചിടിപ്പു പതിന്‍മടങ്ങാകും,കണ്ണുകള്‍ പതിയെ അടയും,ഞരമ്പുകള്‍ വലിഞ്ഞു മുറുകും എന്നിട്ടു ഉള്ള ദേഷ്യത്തോടെ പറയും "എനിക്കിഷ്ടം ബ്രേക്കു ഡാന്‍സാ.... "
Saturday, August 26, 2006
Subscribe to:
Post Comments (Atom)
10 comments:
ചുള്ളാ ഇത് കലക്കി കെട്ടോ... വക്കരിസ്റ്റൈല്‍ അടിപൊളി.
നന്നായി.പോരട്ടെ കൂടുതല്‍ കഥകള്‍.വക്കാരി ശിഷ്യനാണല്ലെ.
തുടക്കം കൊള്ളാമല്ലോ. അങ്ങിനെ പോരട്ടെ ഗതകാലസ്മരണകളും സമകാലികങ്ങളുമെല്ലാം.
ബാലേട്ടന്‍ പോണ്ട്സിടാന്‍ വേണ്ടി അവിവാഹിതനായതാണോ, അതോ കെട്ടുപ്രായമെത്തിയില്ലായിരുന്നോ? :)
ഉത്സവം പൊടിപൊടിക്കട്ടെ..
ഉത്സവം കലക്കി!
ബാലേട്ടന്റെ പരാക്രമങ്ങള്‍ സ്ത്രീകളോടല്ല വേണ്ടൂ എന്ന് തോന്നിയെങ്കിലും.
ഗംഭീരമായി.....
ശിങ്കാരിമേളം പോലെ
ചിരി നിറച്ചുവെച്ച എഴുത്ത്...രസിച്ചിരുന്നു വായിച്ചു...ആ ഹീമാന്‍ പശുവിനെ പെരുത്തിഷ്ടായീ...
പുലിയാണല്ലേ..???
അടിച്ചുതകര്‍ത്തു ചുള്ളാ.. സൂപ്പര്‍ബ്.
‘ഡിങ്കാാാ എന്ന വിളികേട്ടു ഡിങ്കന്‍ പാഞ്ഞു വരുന്ന പോലെ ബാലേട്ടന്‍ അവിടെ അവതരിച്ചതു‘ ഹമ്മേ!
പേടിച്ച് പേടിച്ചാ ഞാന്‍ കയറി വരുന്നത്, പേരു കണ്ടിട്ട്.:) ഒരു നാഴി സ്വാഗതം അങ്ങട് പിടിച്ചോളൂ ട്ടോ.
ഹോ ബ്ളോഗനാര്‍കാവിലമ്മ കാത്തു..
എന്തു പോസ്റ്റ് ചെയ്യും എന്നു കുറേ ആലോചിച്ചു..ഉത്സവത്തെ പറ്റി ഓര്‍ത്തപ്പോള്‍ ബാലേട്ടനെ മറക്കാന്‍ കഴിഞ്ഞില്ല...പിന്നെ ഒരു രാത്രി ഞാനും വരമൊഴിയും ഉറക്കമൊഴിച്ചു... ബാലേട്ടനെ ബൂലോകവാസികള്‍ക്കു പരിചയപ്പെടുത്താന്‍... നന്ദി സ്നേഹിതരെ നന്ദി...
ബൂലോകത്തിലെ ഇത്തിരിവെട്ടമേ നന്ദി ഇനിയും ഈയുള്ളവണ്റ്റെ ചെറിയ ചെറിയ ഉത്സവങ്ങള്‍ കൂടാന്‍ വരണേ..
വല്യമ്മായീ നന്ദി, വക്കാരി ശിഷ്യന്‍ എന്നു പറയല്ലേ ചിലപ്പൊള്‍ വക്കാരി എന്നെ ഇവിടെ അന്വേഷിച്ചു കണ്ടു പിടിച്ചു തല്ലും..അതു കൊണ്ടു വക്കാരി അഡിക്റ്റഡ് എന്നു പറയാം.. :-)
വക്കാരിയിഷ്ടാ.. അദ്യം തന്നെ ഒരു അപേക്ഷ, അനുവാദം ഇല്ലാതെ മാഷിണ്റ്റെ രണ്ടു വരി കടം എടുത്തതിനു കോപ്പിറൈറ്റു കേസു കൊടുക്കരുതേ...കമണ്റ്റിയതിനു ഒരുപാടു നന്ദി... ബാലേട്ടനു പണ്ടേ കെട്ടു പ്രായം ഒക്കെ തികഞ്ഞതായിരുന്നു....ബാലേട്ടന്‍ വിവഹിതന്‍ ആയി കേട്ടൊ.. തൊണ്ണൂറുകളുടെ ആദ്യം.. വളരേ നാളത്തെ കാത്തിരുപ്പിനുശേഷം ഒരു ജോലി ഒക്കെ കിട്ടിക്കഴിഞ്ഞു...ഇപ്പോള്‍ വീക്കഞ്ചെണ്ട പോലത്തെ രണ്ട് ആമ്പിള്ളെരുമുണ്ട്..
കുട്ടന്‍ ചേട്ടാ വളരേ വളരേ നന്ദി...
അസുരേട്ടാ നന്ദി ..പാവം ബാലേട്ടനു പറ്റുന്നതല്ലേ ചെയ്യാനൊക്കൂ..പരാക്രമം സ്ത്രീകളോടല്ല വേണ്ടു എന്ന പാഠം ഈ ഒരു സംഭവത്തോടെ ബാലേട്ടന്‍ പടിച്ചൂ. അതിനാല്‍ ഇപ്പോള്‍ ബാലേട്ടന്‍" ബി പി" ഉള്ള അനുസരണയുള്ള നല്ല ഭര്‍ത്താവായി കഴിയുന്നു..(സന്തോഷകരമായ കുടുംബജീവിതത്തിനു അനുസരണാശീലം വളരേ..നല്ലതാണു.. തലയണമന്ത്രം ഇന്നസണ്റ്റ് ഉവാച)
കുലിയാണ്ടറ്‍ അതൊ കുളിയാണ്ടെറൊ..? ക്ഷമിയ്ക്കണം ആദ്യമായതു കൊണ്ടു വക്കാരി പറഞ്ഞ പോലെ ഒന്നും അങ്ങു മനസിലാകുന്നില്ല.. നന്ദി പ്രോത്സാഹനത്തിനു ഒത്തിരി നന്ദി
ലാപുടന്‍സ്..കൊറിയയില്‍ ആണു അല്ലെ കൊള്ളാം..നമ്മള്‍ അയല്‌വാസികള്‍ ആണു അപ്പോള്‍..പക്ഷേ ഇടയ്കു ഇങ്ങോട്ടു വടക്കു ഭാഗത്തു നിന്നു മിസ്സൈലു കത്തിച്ചു വിട്ടു ചില കളികള്‍ ഒക്കെ നിങ്ങള്‍ അവിടെ നടത്തറുണ്ടു അല്ലേ..ഇനിയെങ്ങനും അരെങ്കിലും അവിടെ മിസ്സൈലിണ്റ്റെ മൂട്ടില്‍ തീ കൊളുത്തുന്നതു കണ്ടാല്‍ എന്നെയും വക്കാരിയെയും അറിയിക്കണെ..കടലില്‍ ചാടി എങ്കിലും രക്ഷപെടാം..കമണ്റ്റിയതിനു ഒരുപാടു നന്ദി..ഒരു സംശയം കൊറിയയില്‍ നിന്നു പട്ടിയിറച്ചി കൊണ്ടുള്ള എന്തെങ്കിലും വിഭവങ്ങള്‍ കഴിച്ചിട്ടുണ്ടൊ..പാചകകുറിപ്പുകള്‍ അറിയമെങ്കില്‍ ഒന്നു രണ്ടെണ്ണം പോസ്റ്റൂ..പാചകത്തിണ്റ്റെ ചെറിയ അസ്കിത ഉണ്ടേ... :-)
വിശാലമനസ്കാ വന്നതിനും കമണ്റ്റിയതിനും നന്ദി ഒരായിരം നന്ദി.. മാഷിണ്റ്റെ കൊടകര പുരാണം എണ്റ്റെ ജോലി തെറുപ്പിച്ചേനെ..ഓഫീസില്‍ ഇരുന്നു അതു വയിച്ചു ചിരിച്ച എന്നേ മാനേജര്‍ രണ്ടു വട്ടം നോക്കി.കണ്ണുരുട്ടി..മാഷു ഒരു ഒന്നൊന്നര സംഭവം തന്നെ...
ബിന്ദു ഒരുപാടു നന്ദി..എണ്റ്റെ ഈ പേരു സ്ത്രീജനങ്ങള്‍ക്കു ഒരു പ്രശ്നം ആണു എന്നു തോന്നുന്നല്ലൊ എണ്റ്റെ ബ്ളോഗനാര്‍ക്കവിലമ്മേ ഇനി വല്ല സത്താറെന്നൊ മറ്റോ പേരുമാറ്റേണ്ടി വരുമോ.. ?ബിന്ദൂ പേടിയ്ക്കേണ്ടാ ധൈര്യമായി എണ്റ്റെ ബ്ളോഗ് സന്ദര്‍ശിക്കാം.. ഈ പേരു കാരണം ആണോ എന്തോ ഇതു വരെ ബൂലോകത്തില്‍ ഒരു അംഗത്വം ലഭിച്ചില്ല.. :-(
Post a Comment