
ഒരു അപ്പൂപ്പന് ദുരിത മേഖലയില്‍ നിരീക്ഷണം നടത്തുന്നു.

മലമുകളില്‍ നിന്ന് വരുന്ന പുഴയുടെ ഒരു കൈവഴി

ഞാന്‍ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ കാറ് ഷെഡില്‍ കയറ്റി ഇടാന്‍

മലമുകളില്‍ നിന്ന് വെള്ളത്തില്‍ ഒലിച്ചു വന്ന അമൂല്യവസ്തുക്കള്‍

തടാകത്തിലേയ്ക്കുള്ള നടപ്പാലം

ഇന്നത്തെ ആപ്പിസില് പോക്ക് സ്വാഹാ...!

ഹെലിക്കോപ്റ്റര്‍ അഭ്യാസം

ഒരു വിദൂര ദൃശ്യം
നിറയെ പറ്വതങ്ങള്‍ അതിന്റെ ഒരു താഴ്വാരത്ത് ഒരു വലിയ തടാകത്തിന്റെ തീരത്തുള്ള ഒരു ചെറു പട്ടണത്തില്‍ ഞാന്‍ ഇവിടുത്തെ ഒരേയൊരു ഇന്ത്യാക്കാരനായി സസുഖം വാഴുന്നു...
ഇവിടെ വേനല്‍ക്കാലം എന്ന പരിപാടി ഇല്ല എന്ന് പറയാം പരമാവധി 28 ഡിഗ്രി ചൂട് വരും. മഞ്ഞു കാലം -15 വരെ കിട്ടും.മലകള്‍ക്കു നടുവിലുള്ള പ്രദേശമായതിനാല്‍ പെട്ടെന്ന് മഴ പെയ്യും അങ്ങനെ പെയ്ത ഒരു മഴയാണ് ഇവിടെ വെള്ളപ്പൊക്കം ഉണ്ടാക്കിയത്.
9 comments:
ജപ്പാനിലെ വെള്ളപ്പൊക്കം
ദേ ജപ്പാനിലെ ഒരു (ചെറിയ) വെള്ളപ്പൊക്കം
കണ്ടിട്ട് പോകൂ...:-)
ഉത്സൂ.. മഴ ചാറുന്ന സമയത്ത് തമ്പാനൂരു പോയിട്ടില്ല അല്ലേ ? ഇതു വല്ലൊം ഒരു വെള്ളപ്പൊക്കമാണോ ?
സുന്ദരന്‍ ചിത്രങ്ങള്‍ തന്നെ..!
നല്ല ചിത്രങ്ങള്‍...വിവരണവും അടിക്കുറുപ്പും ഉഗ്രനായി...
ദുരന്തങ്ങള്‍ക്കും ഒരു ചാരുതയുണ്ട് ..അല്ലേ...
പടങ്ങളും അടികുറിപ്പുകളും നന്നായിരിക്കുന്നു. ചെറിയ വെള്ളകെട്ടെങ്കിലും ഒറ്റയ്ക്ക് ആസ്വദിക്കാതെ പങ്കുവെയ്ക്കാന്‍ മനസ്സു വന്നല്ലോ;ഇനിയും വരട്ടേ ജപ്പാന് ചിത്രങ്ങള്‍.
സംഭവം കലക്കി...പക്ഷേ...
ഒരു കാടന്‍ ചിന്ത....
ജപ്പാനില്‍ മഴ പെയ്താല്‍ കലക്ക് വെള്ളവും കലങ്ങാത്ത വെള്ളവും ഉണ്ടാകുമോ? ഫോട്ടോയില്‍ രണ്ടും കാണുന്നുണ്ട്....
ഉത്സവമേ നല്ല ചിത്രങ്ങള്‍... നല്ല അടിക്കുറിപ്പും. നമ്മുടെ വക്കാരിമാഷു എവിടെയാണാവോ...
ഇവിടെ വന്ന് ദുരിതാശ്വാസം നടത്തിയ
കിരണ്‍സ്,
അരവിശിവ,
വിഷ്ണുപ്രസാദ്,
ചെണ്ടക്കാരന്,
അബിദ്,
ഇത്തിരി
എല്ലാവര്ക്കും നന്ദി.
അബിദ്, ചോദ്യം കൊള്ളാം ഞാനും ഇപ്പോഴാ ശ്രദ്ധിച്ചേ, കലങ്ങിയ വെള്ളം പുഴയിലെ, കലങ്ങാത്തത് എന്റെ അപ്പാറ്ട്ട്മെന്റിന്റെ ചുറ്റുവട്ടത്തെ.
ഇത്തിരീ വക്കാരിയെവിടെ എന്ന് വക്കാരിമാസെന്‍ (ഒരു പിടിയുമില്ലാ എന്ന് :-)).
വെള്ളപ്പൊക്കമാണേലും ഒരു അടുക്കും ചിട്ടയുമൊക്കെയുള്ള വെള്ളപ്പൊക്കം :)
വക്കാരിമിഷ്ടാ
വക്കാരിമസെന്
രണ്ട് ജാപ്പാനീസ് വാക്കുകള്‍ പഠിച്ചു...
പകരം ഇതാ ഇവിടെ കൂടുതല്‍ കേള്‍ക്കുന്ന രണ്ട് അറബി വാക്കുകള്‍:
വള്ളാഹി - ദൈവത്താണേ
താല് - ഇവിടെ വാ
Post a Comment