സാക്കുറയേക്കുറിച്ച് അല്‍പ്പം: സാക്കുറ എന്നാല്‍ ചെറി ബ്ലോസ്സം; ചെറി മരങ്ങള്‍ക്ക് പറയുന്ന ജാപ്പനീസ് പേരാണ്‍. വസന്തത്തിന്റെ വരവറിയിക്കുന്ന സാക്കുറ മരങ്ങള്‍, ഇലകള്‍ വരും മുന്‍പേ മുഴുവന്‍ പൂത്തുലഞ്ഞ് മനോഹരമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നു. നമ്മുടെ നാട്ടില്‍ കൊന്നമരം പൂക്കുന്ന പോലെ. സാക്കുറ പൂത്താല്‍ ജാപ്പനിലുള്ളവര്‍ സാക്കുറ മരങ്ങളുടെ കീഴില്‍ സുഹൃത്തുക്കളും, കുടുംബാഗംങ്ങളുമായി വന്ന് ജാപ്പനീസ് മദ്യമായ "സാക്കെ" ഒക്കെ കുടിച്ച് പൂക്കളുടെ ഭംഗി ഒക്കെ ആസ്വദിച്ച് മടങ്ങും. ഇത്തരത്തില്‍ നടത്തുന്ന പാര്‍ട്ടിയുടെ പേരാണ് "ഹനാമി പാര്‍ട്ടി".സാക്കുറകള്‍ കാഴ്ചവിരുന്നൊരുക്കുന്ന ഈ സമയം ജപ്പാനു വെളിയില്‍ നിന്നും അനേകം സഞ്ചാരികള്‍ ഇതു കാണാന്‍ എത്തിച്ചേരാറുണ്ട്. ഒരാഴ്ച മാത്രമാണ് സാക്കുറകള്‍ പൂത്തുനില്‍ക്കുക. ഇവിടെ തെക്ക് മുതല്‍ വടക്ക് വരെ കാലവസ്ഥാ വ്യതിയാനം അനുസരിച്ച് മാര്‍ച്ച് പകുതി മുതല്‍ മെയ് ആദ്യവാരം വരെയാണ് സാക്കുറ പൂക്കുന്ന കാലം.
ചിത്രം 1: പിങ്ക് പൂക്കളുള്ള സാക്കുറ മരങ്ങള്‍. സുവ തടാകതീരത്ത് നിന്നുള്ള കാഴ്ച്.
ചിത്രം 2: പിങ്ക് സാക്കുറ പൂക്കള്‍ അടുത്ത് നിന്നുള്ള കാഴ്ച. തലേന്ന് രാത്രി മഴ ചാറിയതിനല്‍ പൂക്കള്‍ അല്‍പ്പം നനഞ്ഞൊട്ടിയാണ്‍ നില്‍പ്പ്.
ചിത്രം 3: വെള്ളപ്പൂക്കളുള്ള സാക്കുറ മരങ്ങള്‍.
ചിത്രം 4: വെള്ളപ്പൂക്കള്‍ ക്ലോസപ്പ്.
ചിത്രം 5: തടാകതീരത്ത് നിന്നുള്ള ദൃശ്യം.
ചിത്രം 6: തടാകതീരത്ത് നിന്നുള്ള ദൃശ്യം.
ചിത്രം 7: ഒരു ജാപ്പനീസ് കാസില്‍
ചിത്രം 8: ചുമ്മാ ക്ലിക്കിയത്.
ചിത്രം 9: കാസിലിന്റെ മുന് വശത്ത് നീന്തിനടക്കുന്ന ഒരു സുന്ദരി. ഇവളുട പേരും സാക്കുറ!!!
മനോഹരമായ കാഴ്ചകള്‍ സമ്മാനിച്ച് ഇക്കൊല്ലത്തെ സാക്കുറ സീസണ്‍ അവസാനിച്ചു.ഇനി അടുത്ത വറ്ഷം കാണും വരെ സയോനര....
15 comments:
സാക്കുറ പൂത്തപ്പോള്‍, ജപ്പനില്‍ നിന്നുള്ള ചില സാക്കുറക്കാഴ്ചകള്‍..
സാക്കുറ പൂക്കളെ കുറിച്ച് വായിച്ചിട്ടുണ്ട്. മിസിസ് കെ എം മാത്യുവിന്റെ യാത്രാവിവരണത്തില്‍ ഇതിനെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്.
ഫോട്ടോ ഇട്ടതിന് നന്ദി. നല്ല ഭഗിയുണ്ട് പൂക്കള്‍ കാണാന്‍. ഫോട്ടോകളും നന്ന്.
സാക്കുറ പൂക്കളുടെ ഉത്സവം...
നല്ല പോസ്റ്റ്
നല്ല ചിത്രങ്ങള്‍... ഉത്സവമേ കണ്ടിട്ടോത്തിരി നാളായല്ലോ.
ഉത്സവം....
ഇത് എവിടെയാ......
കാണാന്‍ ഇല്ലല്ലോ......
:-)
പൂക്കള്‍ കാണാന്‍ വന്ന എല്ലാവറ്ക്കും നന്ദി.
ഇത്തിരി, സാന്റോ, തിരക്ക് കാരണം ഇപ്പോ സീസണല്‍ പോസ്റ്റിങ്ങായി. വിന്ററിന് ശേഷം സ്പ്രിങ്ങായി ഒരു പോസ്റ്റ് ഇടാന്‍..:-)
സാക്കുറ പൂത്തപ്പോള്‍...
നല്ല കിടിലന്‍ പടങ്ങള്‍ മച്ചു :)
എബടേണ്... മാഷേ!!
നല്ല ചിത്രങ്ങള്‍. സാക്കുറ പൂക്കളുടെ താഴെയിരുന്നു്, "സാക്കെ" ഒക്കെ കുടിച്ചു കഴിഞ്ഞാല്‍ ഈ പുഷ്പങ്ങളുണ്ടാക്കുന്ന നിര്‍വൃതി എത്ര മനോഹരമായിരിക്കും.:)
Memoirs of a Geisha വായിച്ച് ഓര്‍മ്മ വന്നു.സയൂരിയെ ഒക്കെ.
നല്ല ഭംഗിയുള്ള പൂക്കള്‍!
ജപ്പാനിലെ സാക്കുറ വിശേഷങ്ങള്‍ വായിച്ചപ്പോഴാണ് സാക്കുറ എന്താന്നറിയുന്നത്.
ഇവിടെ അറബികള്‍ കാല്‍പന്തുകളി കണ്ട് വിളിച്ചുകൂവുന്നത്: "കൂറ ബര്‍റാ.." (പന്ത് പുറത്തുപോയ്!)
സാക്കുറ പടം കാണാന്‍ വന്ന എല്ലവര്‍ക്കും നന്ദി.:-)
ഭംഗിയുള്ള സക്കുറക്കാഴ്ച്ചകള്‍!3,4,5,6 നന്നായിട്ടുണ്ട്.
എന്തു രസാണീ പൂത്തുലഞ്ഞ മരങ്ങളും പൂക്കളും കാണാന്‍!
ഈ കാഴ്ചകള്‍ക്കു ഒത്തിരി നന്ദി. :)
മുന്‍പാരോ ഇട്ടിരുന്നു ചെറിപൂക്കളുടെ പടം അന്നു അതിലാണോ ചെറിയുണ്ടാവുന്നതെന്നു ചോദിച്ചിരുന്നു. ഉത്തരം നോക്കാന്‍ ബ്ലോഗേതാണെന്നു മറന്നു പോയി :(
പടങ്ങള്‍ 3, 6 അതീവ മനോഹരം മൂന്നില്‍ ആരുമില്ലായിരുന്നുവെങ്കില്‍.. എന്നു ചുമ്മാ ആശിച്ചു..
സാക്കുറച്ചിത്രങ്ങള്‍ മനോഹരമായി....
Post a Comment