ക്ഷേത്രത്തിലേക്ക് വരുന്ന കെട്ടുകാഴ്ച പോലുള്ള ഒരു സംഭവം. കുറെ ആളുകള്‍ കൂടി ഇതു തോളിലേറ്റി താളത്തില്‍ ആടിയും പാടിയുമാണ് വരവ്. അമ്പലം പോലുള്ള ഒരു രൂപമാണ് അവര്‍ ചുമക്കുന്നത്. മികോഷി എന്നാണതിന്റെ പേര്. ദൈവങ്ങളെ ഈ മികോഷിയില് ആവാഹിച്ചിരിക്കുന്നു എന്നാണ് വിശ്വസം. മികോഷി പരേഡ് എന്നാണിത് അറിയപ്പെടുന്നത്. തടികൊണ്ടുള്ളത് മുതല്‍ സ്വറ്ണ്ണവും പ്ലാറ്റിനവും പൊതിഞ്ഞ മികോഷികള് വരെ ജപ്പാനിലുണ്ട്.
എന്ത് ഉത്സവമായലും ജപ്പാന്‍കാര്‍ക്ക് ഫുഡ്ഡടി പ്രധാനമാണ്. ഇത് പൊരിച്ച നീരാളിയെ വില്‍ക്കുന്ന ഉത്സവം സ്പെഷ്യല്‍ തട്ടുകട!
തായികോ എന്നറിയപ്പെടുന്ന ജാപ്പനീസ് ഡ്രമ്മാണ് ചിത്രത്തില്‍. മേളം തുടങ്ങാന്‍ കത്തിരിക്കുന്ന ഒരു ചെണ്ടക്കരന്‍.
തായികോ മേളം കാണാനും കേള്‍ക്കാനും രസമാണ്. താളത്തിലുള്ള കൊട്ടിനൊപ്പം കൊട്ടുന്നവരുടെ അതിനനുസരിച്ചുള്ള ശരീരചലനങ്ങളും മനോഹരമാണ്.
ഇതും ക്ഷേത്രത്തിലേക്ക് വരുന്ന മറ്റൊരു കെട്ടുകാഴ്ച. രണ്ട് മുഖങ്ങള്‍ നീണ്ട മുളപോലുള്ള വടികളില്‍ ഉറപ്പിച്ച് ആളുകള്‍ ചുമന്ന് കൊണ്ടു വരുന്നു. ഇതിന്റെ പേര് എന്താണെന്നു ഒരു പിടിയുമില്ല.
കളിപ്പാട്ടക്കട. ഇഷ്ടമുള്ള കളിപ്പാട്ടങ്ങള്‍ അതില്‍ നിന്ന് ചെറിയ ഒരു മത്സരത്തിലൂടെ നേടാം. എന്തായാലും പങ്കെടുക്കുന്ന എല്ലവര്‍ക്കും എന്തെങ്കിലും കളിപ്പാട്ടം കിട്ടും.
ഇവിടെ വന്നതിന് ശേഷം കണ്ട ആദ്യത്തെ കബാബ് കട. അമ്പലത്തിലേക്കാലും തിരക്ക് ഈ കടയുടെ മുന്നില്‍ ഉണ്ടായിരുന്നതിനാല്‍ അങ്ങോട്ട് അടുക്കേണ്ടി വന്നില്ല. ഉത്സവത്തിനു ശേഷം ഈ കബാബ് ചേട്ടന്മാരെ പിന്നെ കണ്ടിട്ടില്ല..എങ്ങോട്ടു പോയോ എന്തോ..
ഇതും മറ്റൊരു ലൊട്ടിലൊടുക്ക് കട.
സിനിമാ നടീനടന്മാരുടെ പോസ്റ്ററ് മുതല്‍ പാവയും ബലൂണുമൊക്കെയുള്ള ഇത്തരം കടകള്‍ പ്രതീക്ഷിക്കാത്ത കാഴ്ചയായിരുന്നു. ഏന്തായലും ആളുകള്‍ ഇതെല്ലാം വാങ്ങികൂട്ടുന്നുണ്ടായിരുന്നു.
ഉത്സവത്തിനു പോയാല്‍ അവിടെ ആനയും ആള്‍ക്കാരും പോയിക്കഴിഞ്ഞ്, പൊട്ടാത്ത പടക്കവും പെറുക്കി മടങ്ങുന്ന പതിവ് ഇവിടെയും തെറ്റിച്ചില്ല..പടക്കം കിട്ടിയില്ല എന്ന് മാത്രം...എല്ലാവരും പിരിഞ്ഞിരുന്നു.. ഞാനും പയ്യെ വീട്ടിലേക്ക് തിരിച്ചു...
4 comments:
തിരിച്ച് വരവ് നന്നായി. ജാപ്പനീസ് വിശേഷങ്ങൾ ഇഷ്ടപ്പെട്ടു.
ഇഷ്ടപ്പെട്ടു.iniyum pratheekshikkunnu
ഇഷ്ടപ്പെട്ടു.iniyum pratheekshikkunnu
അമ്പലത്തിന്റെ പടം കണ്ടില്ലല്ലോ. അല്ല.. ഞാൻ തൊഴുതിട്ടുള്ള അമ്പലമാണോ എന്നറിയാനാ.അവിടെ ആരാ പ്രതിഷ്ഠ
Post a Comment