Sunday, April 15, 2007

സാക്കുറക്കാഴ്ചകള്‍ -2007

അങ്ങനെ മഞ്ഞും തണുപ്പും ഒക്കെ പോയി. പയ്യെ പയ്യെ ചെടികള്‍ ഉണറ്ത്തെഴുന്നേറ്റു, പുല്‍നാമ്പുകള്‍ തലപൊക്കിത്തുടങ്ങി. പക്ഷേ ആകെ നരച്ച് കിടന്ന പകൃതിയില്‍ പച്ചപ്പെത്തും മുന്‍പേ മറ്റ് നിറങ്ങളുടെ ഉത്സവം തുടങ്ങിയിരുന്നു...ഇത് സാ‍ക്കുറ പൂക്കുന്ന കാലം !. കുറച്ച് സാക്കുറ ചിത്രങ്ങള്‍ ഇവിടെ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം തൂക്കുന്നു...

സാക്കുറയേക്കുറിച്ച് അല്‍പ്പം: സാക്കുറ എന്നാല്‍ ചെറി ബ്ലോസ്സം; ചെറി മരങ്ങള്‍ക്ക് പറയുന്ന ജാപ്പനീസ് പേരാണ്‍. വസന്തത്തിന്റെ വരവറിയിക്കുന്ന സാക്കുറ മരങ്ങള്‍, ഇലകള്‍ വരും മുന്‍പേ മുഴുവന്‍ പൂത്തുലഞ്ഞ് മനോഹരമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നു. നമ്മുടെ നാട്ടില്‍ കൊന്നമരം പൂക്കുന്ന പോലെ. സാക്കുറ പൂത്താല്‍ ജാപ്പനിലുള്ളവര്‍ സാക്കുറ മരങ്ങളുടെ കീഴില്‍ സുഹൃത്തുക്കളും, കുടുംബാഗംങ്ങളുമായി വന്ന് ജാപ്പനീസ്‌ മദ്യമായ "സാക്കെ" ഒക്കെ കുടിച്ച്‌ പൂക്കളുടെ ഭംഗി ഒക്കെ ആസ്വദിച്ച്‌ മടങ്ങും. ഇത്തരത്തില്‍ നടത്തുന്ന പാര്‍ട്ടിയുടെ പേരാണ്‌ "ഹനാമി പാര്‍ട്ടി".സാക്കുറകള്‍ കാഴ്ചവിരുന്നൊരുക്കുന്ന ഈ സമയം ജപ്പാനു വെളിയില്‍ നിന്നും അനേകം സഞ്ചാരികള്‍ ഇതു കാണാന്‍ എത്തിച്ചേരാറുണ്ട്‌. ഒരാഴ്ച മാത്രമാണ്‌ സാക്കുറകള്‍ പൂത്തുനില്‍ക്കുക. ഇവിടെ തെക്ക്‌ മുതല്‍ വടക്ക്‌ വരെ കാലവസ്ഥാ വ്യതിയാനം അനുസരിച്ച്‌ മാര്‍ച്ച്‌ പകുതി മുതല്‍ മെയ്‌ ആദ്യവാരം വരെയാണ്‌ സാക്കുറ പൂക്കുന്ന കാലം.



ചിത്രം 1: പിങ്ക് പൂക്കളുള്ള സാക്കുറ മരങ്ങള്‍. സുവ തടാകതീരത്ത് നിന്നുള്ള കാഴ്ച്.


ചിത്രം 2: പിങ്ക് സാക്കുറ പൂക്കള്‍ അടുത്ത് നിന്നുള്ള കാഴ്ച. തലേന്ന് രാത്രി മഴ ചാറിയതിനല്‍ പൂക്കള്‍ അല്‍പ്പം നനഞ്ഞൊട്ടിയാണ്‍ നില്‍പ്പ്.


ചിത്രം 3: വെള്ളപ്പൂക്കളുള്ള സാക്കുറ മരങ്ങള്‍.


ചിത്രം 4: വെള്ളപ്പൂക്കള്‍ ക്ലോസപ്പ്.


ചിത്രം 5: തടാകതീരത്ത് നിന്നുള്ള ദൃശ്യം.


ചിത്രം 6: തടാകതീരത്ത് നിന്നുള്ള ദൃശ്യം.


ചിത്രം 7: ഒരു ജാപ്പനീസ് കാസില്‍


ചിത്രം 8: ചുമ്മാ ക്ലിക്കിയത്.


ചിത്രം 9: കാ‍സിലിന്റെ മുന് വശത്ത് നീന്തിനടക്കുന്ന ഒരു സുന്ദരി. ഇവളുട പേരും സാക്കുറ!!!

മനോഹരമായ കാഴ്ചകള്‍ സമ്മാനിച്ച് ഇക്കൊല്ലത്തെ സാക്കുറ സീസണ്‍ അവസാനിച്ചു.ഇനി അടുത്ത വറ്ഷം കാണും വരെ സയോനര....