Tuesday, January 09, 2007

ചില ചൂടന്‍ ചിത്രങ്ങള്‍

തലക്കെട്ട് കണ്ട് സംശയിച്ച്, സംശയിച്ച് വന്നവരും, ഓടിവന്നവരും, പതുങ്ങി വന്നവരും എല്ലാം ഇപ്പൊ എന്നെ തലയില്‍ കൈ വച്ച് പ്രാകും. എനിക്കറിയാം, എന്നലും സത്യല്ലേ എഴുതാന്‍ പറ്റൂ. ചൂട് ദോശ, ചൂട് ചായ എന്ന പോലെ നല്ല ചൂടന്‍ പടങ്ങള്‍ തന്നെയാ എന്ന് വച്ചാ, ഇപ്പോ അതാ‍യത് ഇന്നലെ എടുത്ത് ഇന്ന് ചൂടാക്കിയ ചിത്രങ്ങള്‍.

ഈ വറ്ഷത്തെ മഞ്ഞ് വീഴ്ച പൂറ്വാധികം ഭംഗിയായിത്തന്നെ ഇവിടെ ആരംഭിച്ചു. രണ്ടേ രണ്ട് ദിവസം കൊണ്ട് തന്നെ സകലയിടവും വൈയിറ്റ് വാഷ് ചെയ്ത് ഭംഗിയാക്കി. അതു കണ്ട്പ്പോള്‍ ഞാന്‍ എന്റെ സെമി പുട്ടു കുറ്റിയുമായി ഒന്ന് കറങ്ങി. അപ്പോള്‍ കിട്ടിയ ചില ചിത്രങ്ങള്‍ ഇവിടേ തൂക്കുന്നു.


വീടിന്‍ പുറത്തിറങ്ങി ആദ്യം തന്നെ കണ്ട കാഴ്ച എന്റെ നെഞ്ച് തകറ്ത്തു...എന്റെ ഹാറ്ലി ഡേവിഡ്സണ്‍ (ജിതെന്‍ഷാ എന്ന് ചിലര്‍ പറയും:-)) ...സാന്താക്ലോസിനെ പോലെ..വെള്ളത്താടിയും മീശയുമായി ഇരിയ്ക്കുന്നു...



കുമുകുമാന്ന് വീഴുന്ന മഞ്ഞത്ത് ആപ്പിള്‍ തോട്ടത്തിലെ പണിസാധനങ്ങള്‍ വയ്ക്കുന്ന ചെറിയ പുര വെള്ളത്തൊപ്പിയുമായി ..



ഇതാണ്‍ ഈ തീയില്‍ കുരുത്തത് , തീയില്‍ കുരുത്തത് എന്ന് പറയുന്നത്. യെവന്‍ മഞ്ഞില്‍ കുരുത്തതണെന്ന് പറയാം. മഞ്ഞ് പെയ്യുമ്പോള്‍ ചുമ്മാ നിലാവത്തെ കോഴിയെ പോലെ...



ഇതും തീയില്‍ കുരുത്തത് തന്നെ മഞ്ഞു പെയ്ത് ഐസ്ഫ്രൂട്ട് പോലെയായ ഒരു ആപ്പിള്‍ എങ്ങനേയോ കണ്ട് പിടിച്ച് ലഞ്ച് അടിയ്ക്കുന്ന ഒരു പക്ഷി.



മാനം തെളിഞ്ഞേ വന്നാല്‍ ...ഒന്നാന്തരം ഒരു നെല്‍പ്പാടം ആയിരുന്നു കെടക്കണ കെടപ്പ് കണ്ടോ...



ക്രാ..ക്രാ‍ാ..ഇതാണ്‍ ഡി റ്റി എസ് സൌണ്ടില്‍ കരയുന്ന ജപ്പാന്‍ കാക്ക. എല്ലാം വെള്ളയായപ്പോള്‍ താന്‍ മാത്രം കറുത്തതായല്ലോ എന്നോറ്ത്ത് പാവം വിഷമിച്ചിരിയ്ക്കുന്നു.



അക്കരെപ്പച്ച ഇക്കരെപ്പച്ച അല്ല..അക്കരെ വെള്ള ഇക്കരെയും വെള്ള.!



നിറയെ ആപ്പിളുകള് കായ്ച്ച് കിടന്നിരുന്ന എന്റെ, ന്ന്വച്ചാല്‍ എന്റെ അപ്പാറ്ട്ട്മെന്റിന്റെ അടുത്തുള്ള ഒരു ആപ്പിള്‍ത്തോട്ടം കരിഞ്ഞുണങ്ങി മഞ്ഞ് പുതച്ച് ഉറങ്ങുന്നു.



ഒരു സവാരി ബോട്ട് മഞ്ഞ് നിറച്ച കുട്ട പോലെ..



ചൂടന്‍ പടം എന്നൊക്കെ ഞാന്‍ പറഞ്ഞ് പറ്റിച്ചതല്ലേ ആരും പിണങ്ങേണ്ട..ദേ ഈ ഐസ്സ്റ്റിക്ക് എടുത്തോളൂ..


ഹാവൂ ഇത്രയും പടമൊക്കെ എടുത്തപ്പോഴേയ്ക്കും വെയില്‍ കാരണം എനിക്ക് കണ്ണ് കാണാ‍ന്‍ പറ്റാതായി, വിശപ്പും ഉണ്ടായിരുന്നേ. മഞ്ഞിന്റെ പുറത്ത് തെന്നിത്തെറിച്ച് നടന്ന് ഫോട്ടോ എടുക്കുന്ന എന്നെ കണ്ട് മഞ്ഞ് നീക്കം ചെയ്ത് കൊണ്ടിരുന്ന ഒന്ന് രണ്ട് ചേട്ടന്മാര്‍ "ഇവനിത് എന്തിന്റെ കേടാ..യെവന്‍ നമുക്ക് പണി ഉണ്ടാക്കും" എന്ന രീതിയില്‍ എന്നെ നോക്കി. അതോടെ ഫോട്ടോ പിടുത്തം നിറ്ത്തി പയ്യെ ഞാന്‍ കൂടണഞ്ഞു. ശുഭം!

19 comments:

ഉത്സവം : Ulsavam said...

അങ്ങനെ ഉറവ വറ്റിയ ബ്ലോഗിന്‍ കരയിലിരുന്ന് ഞാന്‍ ആലോചിച്ചു എന്ത് ചെയ്യും.. എന്റെ ബ്ലോഗ് വഴിയാധാരം ആകുമല്ലോ...ഇനി ഒരൊറ്റ വഴിയേ ഉള്ളൂ എന്താദ്..? അത് തന്നെ.. ചില ചൂടന്‍ ചിത്രങ്ങള്‍...!:-)

sandoz said...

ഞാന്‍ സാധാരണ തേങ്ങയടി കുറവാണു.പിന്നെ ഉറവ വറ്റി എന്നൊക്കെ കേട്ടപ്പോ....ഈ പണി കൂടാതെ ഉറവ വറ്റിയവര്‍ക്ക്‌ പറ്റിയ പണി ഞാന്‍ പറഞ്ഞ്‌ തരാം.റീ-പോസ്റ്റിംഗ്‌,പിന്നെ നാട്ടുകാരുടെ മെക്കിട്ട്‌ കേറല്‍..[അതായത്‌ വിമര്‍ശനം]അങ്ങനെ എന്തെല്ലാം[ഇതില്‍ ഓരോന്നായി ഞാന്‍ പരീക്ഷിച്ചോണ്ട്‌ ഇരിക്കുകയാണു]

chithrakaran ചിത്രകാരന്‍ said...

ഉത്സവമെ,
നന്നായിരിക്കുന്നു.
ജപ്പാന്‍ ഇപ്പോള്‍ ഐസ്ക്രീം പോലെ മനോഹരമായ സ്ഥലമാണെന്നറിയാന്‍ കഴിഞ്ഞല്ലോ !!

Unknown said...

ഇത് ചതിയാണ്. ചൂടന്‍ പടങ്ങളല്ലേ ആളൊഴിഞ്ഞിട്ട് തുറക്കാം എന്ന് കരുതി വെച്ചിരുന്നതാണ്. ആകെ മഞ്ഞില്‍ വിരിഞ്ഞപൂക്കളില്‍ ലാലേട്ടന്‍ മരിച്ചപ്പോഴുള്ള അന്തരീക്ഷമായി. :-(

സു | Su said...

ഹായ്...എനിക്കും മഞ്ഞില്‍ പുതഞ്ഞ് കിടക്കാന്‍ തോന്നുന്നു. :)

നല്ല അടിപൊളിച്ചിത്രങ്ങള്‍.

ലിഡിയ said...

ആ മഞ്ഞില്‍ കുരുത്ത വിത്തിനെ പോലെ ഈ മഞ്ഞത് അങ്ങനെ ഉരുണ്ട് കളിക്കാന്‍ തോന്നുന്നു, ങ്ഹേ, ഞാന്‍ സ്ലോത്തിന്റെ പുനര്‍ജന്മമാണേ..12 മണിക്കൂര്‍ ഉറക്കം ഇപ്പോ 20 വരെ നീട്ടാം എന്ന് കണ്ടുപിടിച്ചിരിക്കുകയാ, തണുപ്പല്ലേ..

(ഡെല്‍ഹിയില്‍ തണുപ്പ് കുറഞ്ഞു :( )

-പാര്‍വതി.

പ്രിയംവദ-priyamvada said...

തണുക്കണു..ചൂടന്‍ ചിത്രങ്ങള്‍
കണ്ടിട്ടു തണുക്കുന്നു
qw_er_ty

പ്രിയംവദ-priyamvada said...

തണുക്കണു..ചൂടന്‍ ചിത്രങ്ങള്‍
കണ്ടിട്ടു തണുക്കുന്നു
qw_er_ty

ബയാന്‍ said...

വെറുതെയല്ല, കാക്കയെ നമ്മുടെ ദേശീയ പക്ഷി ആക്കിയതു, കണ്ടില്ലെ, ലവന്റെ ഒരു നില്‍പു, ചിത്രങ്ങള്‍ നന്നായിരിക്കുന്നു, കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റുക.

സുല്‍ |Sul said...

ജപ്പാന്‍ പടങ്ങള്‍ ജമ്പന്‍ പടങ്ങള്‍!

-സുല്‍

മുസ്തഫ|musthapha said...

പാവം... ജിതെന്‍ഷാ & ഉത്സവം :)

എനിക്കിഷ്ടപ്പെട്ട അടിക്കുറിപ്പ്:
“ക്രാ..ക്രാ‍ാ..ഇതാണ്‍ ഡി റ്റി എസ് സൌണ്ടില്‍ കരയുന്ന ജപ്പാന്‍ കാക്ക. എല്ലാം വെള്ളയായപ്പോള്‍ താന്‍ മാത്രം കറുത്തതായല്ലോ എന്നോറ്ത്ത് പാവം വിഷമിച്ചിരിയ്ക്കുന്നു“


ഉറവ വറ്റേ!!!... ഉത്സവത്തിന്‍റേയോ!!!... നല്ല കഥയായി... ആ... പഴക്കുല കെട്ടല്‍ ഓര്‍ക്കുമ്പോള്‍ പോലും ഇപ്പോഴും എന്നെ ചിരിപ്പിക്കുന്നു... :)

ഉറവ തണുപ്പില്‍ ഉറഞ്ഞ് പോയതല്ലേ... ഒരു മെഴുകുതിരി കത്തിച്ച് ഒന്ന് ചൂടാക്കിക്കേ... ഉറവ ഉരുകിയൊലൊക്കുന്നത് കാണം :)

ഭാവുകങ്ങള്‍ :)

ഷാ... said...

പടങ്ങള്‍ നന്നായിട്ടുണ്ട്.

ഞാന്‍ തലക്കെട്ട് കണ്ടിട്ട് വന്നതേ അല്ല.
ഹും ഞാന്‍....

ന്നാലും ഈതൊരുമാതിരി കൊലച്ചതിയായിപ്പോയി.

Unknown said...

കാക്ക ഏതു ജപ്പാനില്‍ ചെന്നാലും കാക്ക തന്നെ. ഉത്സവമായാലും ,പേമാരി വന്നാലും അതിന്റെ ഡിജിറ്റല്‍ സൌണ്ടിനു മാറ്റമില്ല.

നല്ല ചിത്രങ്ങള്‍......

Areekkodan | അരീക്കോടന്‍ said...

തലക്കെട്ട്‌ കണ്ടപ്പോള്‍ കോളേജില്‍ സഹപ്രവര്‍ത്തകരുടെ മുമ്പില്‍വച്ച്‌ തുറക്കാമോ എന്നൊരു പേടി....തുറന്നില്ലായിരുന്നെങ്കില്‍ നഷ്ടം ആകുമായിരുന്നു...ഇനി ഇങ്ങനെയുള്ള പേര്‌ കൊടുത്താലുണ്ടല്ലോ .....

ശാലിനി said...

"മഞ്ഞു പെയ്ത് ഐസ്ഫ്രൂട്ട് പോലെയായ ഒരു ആപ്പിള്‍ എങ്ങനേയോ കണ്ട് പിടിച്ച് ലഞ്ച് അടിയ്ക്കുന്ന ഒരു പക്ഷി" - അതിനെ കണ്ടുപിടിച്ച് ഫോട്ടൊ എടുത്ത ഉത്സവത്തിനു അഭിനന്ദനങ്ങള്‍.

കുവൈറ്റില്‍ തണുപ്പ് ഈ വര്‍ഷം വളരെ കൂടുതലാണ്, പക്ഷേ മഞ്ഞുവീഴ്ചയൊന്നും ഇല്ല. പാര്‍വതി, 20 മണിക്കൂര്‍ ഉറങ്ങിയാല്‍ കൊള്ളാമെന്നുണ്ട്, ഓഫീസില്‍ സമയത്ത് ഹാജരാവേണ്ടേ?

ഉത്സവം : Ulsavam said...

ചൂടന്‍ ചിത്രങ്ങള്‍ കണ്ട് എന്നോട് ചൂടായ
സാന്‍ഡോസ്
ചിത്രകാരന്‍
ദില്‍ബു
സു
പാറ്വതി
പ്രിയംവദ
ബയാന്‍
സുല്‍
അഗ്രജന്‍
ബത്തേരിയന്‍
പൊതുവാളന്‍
അരീക്കോടന്‍
ശാലിനി എല്ലാവറ്ക്കും നന്ദി.

ദില്‍ബൂ, ബത്തേരിയാ, അരീക്കോടാ ഈ വറ്ഷത്തെ ഉത്സവ പരിപാടികള്‍ ഒന്ന് കലക്കാം എന്ന് കരുതിയാ ഇങ്ങനെ ഒരു തട്ടിപ്പ് നടത്തിയേ എന്നോട് ക്ഷമിയ്ക്കൂ‍ൂ‍ൂ‍ :-)

മഞ്ഞ് കണ്ട് ഇഷ്ടപ്പെട്ട് ഇങ്ങോട്ട് പോരാന്‍ റെഡിയായി നില്‍ക്കുന്ന സൂവിനും, പാറ്വതിയ്ക്കും 2 ടിക്കറ്റ് സ്പോണ്‍സറ് ചെയ്യുന്നു, പക്ഷെ ഒരു 10 ദിവസം കൂടി കഴിഞ്ഞേ ഇങ്ങോട്ട് വരാവൂ അപ്പോഴേയ്ക്കും ഇവിടെ ഒരു -15 ഡിഗ്രിയാകും താപനില! :-)

Siju | സിജു said...

ഇതു ശരിക്കും ചൂടന്‍ ചിത്രങ്ങള്‍ തന്നെ
അതിലും ചൂടന്‍ അടിക്കുറിപ്പുകളും

കുട്ടിച്ചാത്തന്‍ said...

അവസാനത്തെ രണ്ടെണ്ണമൊഴികെ(സവാരി ബോട്ടും ഐസ്ഫ്രൂട്ടും) എല്ലാത്തിനും ഒരു കിടിലം പ്രൊഫഷണല്‍ ടച്ച്!!!

അതു രണ്ടും മാത്രം തണുപ്പന്‍ ...എന്ന് വച്ച് അതു കൊള്ളൂലാന്നല്ല. ബാക്കി എല്ലാം അത്ര തകര്‍പ്പന്‍‍ ആകുമ്പോള്‍....

Peelikkutty!!!!! said...

ആ മഞ്ഞില് ഓടിക്കളിച്ച് ഉരുണ്ടുവീഴാന്‍ കൊതിയാവുന്നു :)


ഉത്സവ്,ചൂടന്‍ പടം‌സ് അടിപൊളി ഹെ(ഹൈ?ഹൊ?ഹും!)