Tuesday, May 08, 2007

ഹിരോഷിമ

ഹിരോഷിമ!
അധികം നിര്‍വചനങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഏവരും അറിയുന്ന സ്ഥലം. സോ നേരിട്ട് കാര്യത്തിലേക്ക്, ഇവിടെ വന്ന നാള്‍ മുതല് ഉള്ള ഒരാഗ്രഹം ആയിരുന്നു ഹിരോഷിമ സന്ദറ്ശനം. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് കഴിഞ്ഞ ആഴ്ച്ച ഒരു പോക്ക് പോയി (ഒരുപ്പോക്ക്പോയി എന്നല്ലാ). അവിടെ നിന്നെടുത്ത ചില ചിത്രങ്ങള്‍ ഇവിടെ തൂക്കുന്നു.

ചിത്രം: 1 ആറ്റമിക് ബോംബ് ഡോം(Atomic Bomb Dome)
ഈ കെട്ടിടം 1945ല്‍ ബോംബ് വീഴുന്നത് വരെ ഒരു ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ഹാള്‍ ആയിരുന്നു, അതിന്‍ ശേഷം ദേ മുകളില്‍ കാണുന്ന പോലെ... ഈ കെട്ടിടത്തിന്‍ ഏകദേശം 150 മീറ്റര്‍ മാറിയാണ്‍ എപ്പിക്ക് സെന്ററ് അഥവാ അണുബോംബ് പൊട്ടിയ സ്ഥലം. അണുബോംബ് സ്ഫോടനത്തിന്‍ ശേഷം ബാക്കി അവശേഷിച്ച ചുരുക്കം ചില കെട്ടിടങ്ങളില്‍ ഒന്നാണ്‍ ഇത്. അന്ന് അവശേഷിച്ച ഈ കെട്ടിടത്തിന്റെ രൂപം അതേപടി നിലനിര്‍ത്തി സ്മാരകമാക്കുകയാണ്‍ ചെയ്തത്.ചിത്രം: 2 ആറ്റമിക് ബോംബ് ഡോമിന്‍ മുന്‍പിലൂടെ ഒഴുകുന്ന ഐയോയി നദി (Aioi River). ഒന്ന് കാതോര്‍ത്താല്‍ ഒരു പാട് ആത്മാക്കളുടെ നിലവിളി കേള്‍ക്കാം ഈ പുഴയുടെ മടിത്തട്ടില്‍ നിന്ന്. പൊള്ളിയടര്‍ന്ന ദേഹവും, ഉരുകിപ്പിടിച്ച വിരലുകളും, ചീറ്ത്ത തലയും, അടങ്ങാത്ത് ദാഹവുമായി നൂറ് കണക്കിന്‍ ജീവനുകള്‍ ചാടി മരിച്ച പുഴ! ഒന്ന് കണ്‍ചിമ്മി തുറക്കുന്നതിന്‍ മുന്‍പേ ഭസ്മമായവര്‍ എത്ര ഭാഗ്യവാന്മാര്‍, ഭാഗ്യവതികള്‍!ചിത്രം:3 ഇത് ടിവിയിലും മറ്റും ഹിരോഷിമ ദിനത്തില്‍ കാണിക്കുന്ന സ്മാരകം. അന്ന് പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരാജ്ഞലികള്‍ അറ്പ്പിക്കാന്‍ ഇന്നും ദിനം പ്രതി ആളുകളെത്തുന്നു. ചിത്രത്തില്‍ പിന്നിലായി ആറ്റമിക് ബോംബ് ഡോം കാണാം.

ചിത്രം: 4 ഇതും പ്രസിദ്ധമാണ്‍, അണുബോംബ് സ്ഫോടനത്തില്‍ നിലച്ച് പോയ വാച്ച് (സമയം 8:15). ഹിരോഷിമ മ്യൂസിയത്തില്‍ നിന്ന്.ചിത്രം:5 ബോംബ് സ്ഫോടനം നടന്നതിന്റെ മാതൃക. ചുവന്ന ഗോളമാണ്‍ ബോംബ്. സ്ഫോടനത്തിന്‍ ശേഷമുള്ള ഹിരോഷിമയുടെ മണ്ണോട് മണ്ണായ രൂപമാണ്‍ കീഴെ...ചിത്രം:6 പൊള്ളലേറ്റ് മരിച്ച ഒരു മനുഷ്യന്‍. മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.


ചിത്രം:7 ദൃക്സാക്ഷികള്‍ ആരുടേയോ വാചകങ്ങള്‍!

തദ്ദേശീയരും വിദേശികളുമായ ഒട്ടേറെ സന്ദറ്ശകര്‍ അന്നുണ്ടായിരുന്നു. ജപ്പാന്‍കാരേക്കാളും അവിടം സന്ദറ്ശിച്ച് മനസ്സില്‍ ഒരു വിങ്ങലുമായി തിരിച്ച് പോകുന്നത് വിദേശികളാണെന്ന് തോന്നി. മ്യൂസിയത്തില്‍ ഓരോ വസ്തുക്കളും ചൂണ്ടിക്കാണിച്ച് ചിരിച്ച് കളിച്ച് കടന്ന് പോയ കുറച്ച് ജാപ്പനീസ് സ്കൂള്‍ കുട്ടികളോട് എനിക്കൊരല്‍പ്പം ഈറ്ഷ്യ തോന്നി...ഇവിടുത്തെ പുതിയ തലമുറയുടെ ഒരു പ്രശ്നമായി ഇത് ആരോ പറഞ്ഞതോറ്ക്കുന്നു, സറ്വ സുഖങ്ങളും പിറക്കുമ്പോഴേ അനുഭവിച്ച് വളരുന്ന അവറ്ക്ക് പഴയ കഷ്ടപ്പാടുകള്‍ മുത്തശ്ശിക്കഥ കേള്‍ക്കും പോലെ മാത്രം..അവര്‍ക്ക് മാക് ഫുഡും ഹാര്‍ലി ഡെവിസണും മതി..

അവിടെ കേട്ട ഒരു തമാശ:
കൂടെ ഉണ്ടായിരുന്ന ജപ്പാന്‍കാരന്‍ സുഹൃത്തിനോട്‌ കാഴ്ചകള്‍ കണ്ട ശേഷം ഞാന്‍ ചോദിച്ചു "അമേരിയ്ക്കക്കാര്‍ ആണല്ലോ ഈ ബോംബ്‌ ഇവിടെ ഇട്ടത്‌, ഇന്ന് ഇവിടം സന്ദര്‍ശിക്കാന്‍ കൂടുതല്‍ വരുന്നതും അവര്‍ തന്നെയാണല്ലോ തങ്കള്‍ക്കെന്ത്‌ തോന്നുന്നു?"
അല്‍പ്പ നേരം ആലോചിച്ച ശേഷം കക്ഷി പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു "അത്‌ അവര്‍ അന്ന് ടെസ്റ്റ്‌ ചെയ്യാന്‍ കൊണ്ട്‌ വന്നിട്ടതായിരുന്നു..അത്‌ കൊണ്ട്‌ സാരമില്ല!"

ജാമ്യം: വസ്തുതാപരമായ പിഴവുകള്‍ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അറിവുള്ളവര്‍ സാദരം തിരുത്താന്‍ സഹായിക്കുക.

അപ്പോള്‍ മതാ നേ!!!!

53 comments:

ഉത്സവം : Ulsavam said...

അണുബോംബ്, ഹിരോഷിമ, ജപ്പാന്‍
കുറച്ച് ചിത്രങ്ങള്‍!

Pramod.KM said...

ആദ്യത്തെ ബോംബ് ഞാന്‍ തന്നെ പൊട്ടിക്കാം!;)
ഉത്സവം ചേട്ടാ,,നല്ല ഉദ്യമം;)

Siju | സിജു said...

നല്ല ചിത്രങ്ങള്‍.. നല്ല വിവരണം..
അഭിനന്ദനങ്ങള്‍

പുള്ളി said...

ഉത്സവമേ, ഈ പറഞതെല്ലാം ഒരു മംഗാ സീരീസാക്കി മ്യൂസിയത്തില്‍ കാണിച്ചിരുന്നെങ്കില്‍ ആ പിള്ളേര് ശ്രദ്ധിച്ചേനേ... ഇപ്പോള്‍ ഇത് വെറും ഹിസ്റ്ററി!

സുന്ദരന്‍ said...

ഉത്സവമേ നല്ലപോസ്റ്റ്...
എല്ലാം വക്കാരിമഷ്ടാ

ഗുപ്തന്‍ said...

ഉത്സവമേ... തകര്‍പ്പന്‍ പോസ്റ്റ്.. നന്ദി ആ നഗരത്തെ ഓര്‍മ്മിപ്പിച്ചതിന്

ഡാലി said...

നല്ല പോ‍സ്റ്റ്. ഹിരോഷിമയെ കുറിച്ചോര്‍ക്കാന്‍ ഒരു അണുബോംബ് സ്ഫോടനത്തേക്കാള്‍ കൂടുതല്‍ ഉണ്ടെന്ന് ഈ പോസ്റ്റ് ഓര്‍മ്മിപ്പിച്ചു.

പുതുതലമുറ പഴയ തലമുറയുടേ കഷ്ടപാടുകള്‍ മറക്കുന്നതും ഒരു യൂണിവേര്‍ഴ്സല്‍ കാര്യമാണല്ലോ.

Sathyardhi said...

മാന്‍ഹട്ടാനിലെ പ്ലാനിന്‍ പടി ലിറ്റില്‍ ബോയ് പതിച്ചപ്പോള്‍ ഉയര്‍ന്നൊരു ന്യൂക്ലിയര്‍ മഷ്‌റൂമില്‍ ഉരുകി അസ്ഥികൂടമായ ഒന്നരലക്ഷം സാധുക്കള്‍ ജീവിച്ചിരുന്ന നാട്. ആണവ ശിശിരം എന്ന ഭീതിദമായ വാക്ക് ഉപയോഗിക്കുമ്പോഴെല്ലാം കാണിക്കുന്ന ഒരു ക്ലോക്ക് ടവര്‍ നില്‍ക്കുന്ന പട്ടണം. ഉത്സവമേ, നന്ദി. ഞാന്‍ കണ്ടിട്ടില്ല ഹിരോഷിമയെ.. കാണാനാവുകയുമില്ല.

സാജന്‍| SAJAN said...

ആറ്റംബോംബ്!
ലോകത്തില്‍ ഇതുവരെയുള്ളകണ്ടുപിടിത്തങ്ങളൊക്കെ അവസാനിപ്പിക്കാനുള്ള കണ്ടുപിടിത്തമെന്ന് ആരോ പറഞ്ഞെതോര്‍ക്കുന്നു..
ആയിരം തവണ ഹിരോഷിമകള്‍ ഉണ്ടാക്കാനുള്ള ബോംബല്ലേ എല്ലാരും കൂടെ ഉണ്ടാക്കി വച്ചിരിക്കുന്നത്?
പൊട്ടിക്കട്ടെ എല്ലാരും കൂട്ടം കൂടി നിന്ന് പൊട്ടിച്ചാര്‍മാദിക്കട്ടേ!!!
മഷ് റൂം പോലെ ഉയരുന്ന അതിന്റെകുടയുടെ കീഴില്‍ വെയില്‍ കൊള്ളാതെ എല്ലാരും ശാശ്വതമായ ആലിംഗനങ്ങളില്‍ അമരട്ടേ..എല്ലാര്‍ക്കൂടെ ഒരുമിച്ച് അങ്ങവസാനിപ്പിക്കമല്ലോ..
ദൈവമേ ഇവര്‍ക്കൊക്കെ എന്നിനി നല്ല ബുദ്ധി കിട്ടും... യുദ്ധങ്ങളും, യുദ്ധക്കൊതികളുമില്ലാത്ത ഒരു നാളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ എന്നെങ്കിലും കഴിയുമോ..
:(
ആര്‍ക്കറിയാം
ഉത്സവം നല്ല പോസ്റ്റ്..
കാണാത്തകാഴ്ചകള്‍ക്ക് നന്ദി!

myexperimentsandme said...

ജോസഫ് ആന്റണി സാധാരണക്കാരുടെ പേറ്റന്റിന്റെ കാര്യം പറഞ്ഞപ്പോഴേ ഓര്‍ത്തതാ, പാര വരുമെന്ന്. ഉത്സവമേ, കഴിഞ്ഞ ഒക്ടോബറില്‍ അവിടെ പോയി ഫോട്ടോയൊക്കെ എടുത്ത് അത് ഇന്നിടാം, നാളെയിടാം എന്ന് വെച്ച് വെച്ച് അവസാ‍നം എന്നാലിട്ടേക്കാം എന്ന നിലയിലായപ്പോള്‍, ദോ കിടക്കണൂ, ധിം തരികിട ധോം...

ഹോ, ആ മ്യൂസിയത്തിലെ കാഴ്ചകള്‍... പക്ഷേ അതിലേക്ക് നയിച്ച ഒരു ചരിത്രം ജപ്പാനുമുണ്ട്. ആറ്റം ബോംബ് അതിന് ഒരു രീതിയിലും ഒരര്‍ത്ഥത്തിലും (ജര്‍മ്മനിയില്‍ ബോംബിടാതെ ജപ്പാനില്‍ ഇട്ടതുള്‍പ്പടെ) ന്യായീകരണമല്ലായിരുന്നു-പ്രത്യേകിച്ചും ജപ്പാന്‍ സൈന്യം ഏതാണ്ട് തോല്‍ക്കാറായ ആ അവസ്ഥയില്‍. മതം തൊട്ട് റഷ്യയ്ക്ക് മുന്‍‌തൂക്കം കിട്ടുമോ എന്നുള്ള ആശങ്കവരെ ഉണ്ടായിരുന്നു ജപ്പാനില്‍ ബോംബിടാന്‍ എന്ന് കേള്‍ക്കുന്നു.

നല്ല പോസ്റ്റ് (ആ സംഭവത്തിന്റെ അടിസ്ഥാനത്തിലല്ല).

റീനി said...

ഉത്സവം, ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്ത്‌ സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചതിനും സ്ഥലങ്ങള്‍ കാട്ടിത്തന്നതിനും വളരെ നന്ദി. ആറാമത്തെ ചിത്രം മനസ്സിനെ വരഞ്ഞു കീറി.

Unknown said...

തികച്ചും ശക്തം!
ആ നദിയെക്കുറിച്ചുള്ള എഴുത്ത് വായിച്ച് പൊള്ളി...
ചിത്രത്തിലേയ്ക്ക് കാത് ചേര്‍ത്ത് കരച്ചിലുകള്‍ കേട്ടു...

കാലം മായ്ച്ചില്ലെങ്കിലും
പണം എല്ലാം മായ്ച്ചുകളയും!
ദുരന്തങ്ങളും,
കരച്ചിലുകളും,
പൊള്ളലും
എല്ലാം...

vimathan said...

നന്ദി, ഉത്സവം. ജീവനോടെ ബാക്കിയായവര്‍ മരിച്ചവരോട് അസൂയപ്പെട്ട ആ കാലം ഇനി ഒരിക്കലും വരാതിരിക്കട്ടേ.

അഭയാര്‍ത്ഥി said...

ഒരു ചിത്രശലഭത്തിന്റെ മായിക ഭംഗിയില്‍ ആകൃഷ്ടനായി കൈനീട്ടാനായ്‌ ഒരുങ്ങുമ്പൊള്‍....


8.15-

ശേഷം ഘടികാരങ്ങള്‍ നിലക്കുകയും മനുഷ്യന്‌ മനസ്സാക്ഷി എന്നൊന്നില്ലെന്ന്‌ തെളിയുകയും ചെയ്തു.
അന്ന്‌ നിശ്ചേഷ്ട്ടനാക്കപ്പെട്ട ഞാന്‍ ഭാഗ്യവാന്‍.
നിങ്ങള്‍ ഇനിയുമെന്തൊക്കെ കാണാനിരിക്കുന്നു.
ലോകത്തിലെ ഏക ആഭാസനെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന അങ്ങയുടെ ഈ പോസ്റ്റ്‌ നന്നായിരിക്കുന്നു.
ആഭാസന്മാരുടെ ഉത്സവമാണീ ഭൂമിയിലെ ജീവിതം എന്നൊരു തിരുത്ത്‌ കൊടുത്ത്‌ ഞാനങ്ങയുടെ ധാരണയോട്‌ വിയോജിക്കുന്നു

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

“നല്ല പടങ്ങള്‍ “ എന്നു മാത്രം പറയൂല... മോശം പടങ്ങള്‍ . ഈ പടങ്ങള്‍ ഉണ്ടാവാതിരുന്നെങ്കില്‍...

ഉത്സവം : Ulsavam said...

ഹിരോഷിമ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയ
പ്രമോദ്,
സിജു,
പുള്ളി,
സുന്ദരന്‍,
മനു,
ഡാലി,
ദേവേട്ടന്‍,
സാജന്‍,
വക്കാരി,
റീനി,
യാത്രാമൊഴി,
ഗന്ധര്‍വര്‍,
വിമതന്‍,
കു:ചാ എന്നിവര്‍ക്ക് നന്ദി.

പുള്ളി പറഞ്ഞത് കറക്ട്, ഇത് ഒരു മാംഗാ സീരീസ് ആയിരുന്നെങ്കില്‍ പിള്ളേര്‍ ശ്രദ്ധിച്ചേനേ!

വക്കാരികുന്, ഹഹഹ അതു ശരി ഫോട്ടോ എല്ലാം പിടിച്ച് സ്റ്റോക്ക് ചെയ്തേക്കുവായിരുന്നു അല്ലേ? ഇതൊന്നും സാരമാക്കേണ്ട, എല്ലാം എടുത്ത് പോസ്റ്റെന്നേ...

Areekkodan | അരീക്കോടന്‍ said...

അഭിനന്ദനങ്ങള്‍

myexperimentsandme said...

ഉത്സവമേ, പിന്നെ “ജാപ്പ്” എന്ന പ്രയോഗം ഔദ്യോഗികമായിട്ടാണോ എന്നറിയില്ലെങ്കിലും നിഗ്ഗര്‍ എന്നൊക്കെപ്പോലെ റേസിസ്റ്റ് ചുവയുള്ള ഒരു പ്രയോഗമാണ്-ജപ്പാന്‍‌കാര്‍ക്ക് അത് എത്രത്തോളമറിയാം എന്നറിയില്ലെങ്കിലും മറ്റുപലരും അത് അങ്ങിനെയാണ് കണക്കാക്കുന്നത് എന്ന് പലയിടത്തും വായിച്ചതായി ഓര്‍ക്കുന്നു.

ആ വാച്ച് അത് കെട്ടിയ ആളുടെ മകന്‍ അദ്ദേഹത്തിന് സമ്മാനമായി കൊടുത്തതാണ്. അത് സമ്മാനമായി കിട്ടിയ അന്ന് കൈയ്യില്‍ കെട്ടിയ അദ്ദേഹം ആ ദിവസം വരെ അത് കൈയ്യില്‍‌നിന്ന് ഊരിയിട്ടില്ലായിരുന്നു അത്രേ.

അതുപോലെതന്നെ അണുപ്രസരണത്തിന്റെ ചൂട് കൊണ്ട് ദേഹം മുഴുവന്‍ പൊള്ളിയവര്‍ ആശ്വാസം കിട്ടാനായിട്ടായിരിക്കണം ആ നദിയില്‍ ചാടിയത്, പക്ഷേ...

Santhosh said...

നല്ല പോസ്റ്റ്.

ജാപ്പനീസ് സഹപ്രവര്‍ത്തകരെയോ കസ്റ്റമേഴിനേയോ പറ്റി പറയുമ്പോള്‍ ‘ജാപ്’ എന്ന് പ്രയോഗിക്കരുത് എന്ന് മേലധികാരി പറഞ്ഞിട്ടുള്ളതായി ഓര്‍ക്കുന്നു.

evuraan said...

വക്കാരിയെഴുതുമെന്ന് കരുതിയ ലേഖനം, ഉത്സവം എഴുതിയതു് നന്നായി. ഗണപതിയുടെ കല്ല്യാണം പോലെ, നാളെ നാളേ നീളേ നീളേന്ന് ആയേനെ വക്കാരിയുടെ.”ഹിരോഷിമയപ്പാ“ എന്ന ലേഖനം.

[വക്കാരിക്ക് ഉമേഷിന്റെ ബാധയുണ്ടോ? ങേ?]

നല്ല ലേഖനം, ഇഷ്ടമായി.

പേള്‍ ഹാര്‍ബറിന്റെ കാരണം പറഞ്ഞു ജപ്പാനും തൊള്ളായിരത്തി പതിനൊന്നിന്റെ വിലാസത്തില്‍ ഇറാക്കും ഇവരുടെ വക. മറ്റ് രാജ്യങ്ങള്‍ക്കും മീലീഷ്യകള്‍ക്കും മതങ്ങള്‍ക്കും അവരുടെ കാരണങ്ങളും. കാരണങ്ങള്‍ കാരണങ്ങള്‍ കാരണങ്ങള്‍...!

ചരിത്രമാണോ മനുഷ്യനാണോ നമ്മോടു കൂടുതല്‍ ക്രൂരത കാട്ടിയിരിക്കുന്നതെന്നു് പറയാനാവില്ല. അഴിച്ചൂ് വിട്ട ഭൂതം എന്നെങ്കിലും കുത്തിനു പിടിക്കാതിരിക്കുമോ?

ഇതെല്ലാമായാലും ജീവിതം തളിര്‍ക്കും, പുതിയ നാമ്പുകള്‍ വിടരും: മര്‍ദ്ദിതന്‍ മര്‍ദ്ദകനാവും -- ചക്രം തിരിയുകയാണു്.

പിഴവുകളില്‍ നിന്നും, പ്രത്യേകിച്ചും മറ്റുള്ളവരുടെ പിഴവുകളില്‍ നിന്നും, ശ്വാശ്വത പാഠങ്ങള്‍ പഠിക്കുവാന്‍ കൂടി നമുക്ക് കഴിഞ്ഞിരുന്നുവെങ്കില്‍...

രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്കു് ശേഷം ചരിത്രം മണ്ണിനടിയില്‍ നിന്നും ഉയര്‍ത്തുവരുമ്പോഴെല്ലാം ചാകാനും കൊല്ലാനും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‍ നിരന്നു നില്‍ക്കേണ്ടി വരില്ലായിരുന്നു..!

ഉത്സവം : Ulsavam said...

വക്കാരീ, ആ പ്രയോഗം ഇത്ര പ്രശ്നക്കാരന് ആണെന്ന് എനിക്കറിയില്ലായിരുന്നു. ദേ കയ്യോടെ തിരുത്തി, അത് ചൂണ്ടിക്കാണിച്ചതിന്‍ വളരെ നന്ദി.

പിന്നെ നദിയില്‍ ചാടിയത് പൊള്ളിയ ചൂടും, ദാഹവും കൊണ്ട് തന്നെ..കാരണം അതായിരുന്നിരിക്കണം യഥാര്‍ത്ഥ പ്രാണവേദന!

അരീക്കോടന്‍, സന്തോഷ്, ഏവൂരാന്‍ നന്ദി

അരവിന്ദ് :: aravind said...

ഉത്സവമേ...താന്‍‌ക്സ് ഫോര്‍ ദി ഇന്‍‌ഫൊര്‍മേഷന്‍.നന്നായിരിക്കുന്നു.

“അവറ്ക്ക് പഴയ കഷ്ടപ്പാടുകള്‍..” ശരിയാണ്. പക്ഷേ ഒരു തരത്തില്‍ കഷ്ടപ്പാട് ചോദിച്ച് വാങ്ങിയതാണ്.
ഹിറ്റ്ലറെ ആധാരമാക്കി ജര്‍മങ്കാരെ മൊത്തം കുറ്റം പറയാന്‍ പറ്റാത്തത് പോലെ, യുദ്ധത്തിന് ജപ്പാങ്കാരെ മൊത്തം കുറ്റം പറയാന്‍ പറ്റൂലാന്നേയുള്ളൂ.
വിതച്ചത് കൊയ്തു എന്നേ എനിക്ക് തോന്നുന്നുള്ളൂ. ജപ്പാങ്കാരത്രേം മലാഖമാരൊന്നുമല്ലായിരുന്നു. ചൈനക്കാരോട് ചെയ്ത ക്രൂരതയുടെ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലേ? റേപ്പ് ഓഫ് നാന്‍‌കിംഗ് (അതന്നല്ലേ സ്ഥലം?) ഒരുദാഹരണം..കെട്ടിയിട്ട ഒരു ജീവനുള്ള ചൈനക്കാരന്റെ നെഞ്ചത്ത്, ജപ്പാന്‍ ആര്‍‌മി ന്യൂ റിക്രൂട്ട് ബയണറ്റ് കുത്തിപ്പഠിക്കുന്ന ഫോട്ടോ കണ്ടിട്ടുണ്ടോ? ആ ചൈനയുടെ മുഖഭാവം ദേ ഇപ്പഴും എന്നെ ശല്യപ്പെടുത്തുന്നു.

ഞാനാരുന്നേല്‍ ബോംബ് രണ്ടെണ്ണം ഇട്ടേനെ. (വെറുതേ..ഒരു ചൂടിന് അങ്ങ് പറഞ്ഞതാ)

ബോംബും ഇട്ടു യുദ്ധോം തീര്‍ന്നു. ജപ്പാനും അമേരിക്കേം തോളില്‍ കൈ ഇട്ടോണ്ട് നടക്കുന്നു. നമക്കിവിടിരുന്ന് ക്രൂരതയെക്കുറിച്ച് മുറുമുറുക്കാം.
ബൈ ദ ബൈ, ജപ്പാങ്കാര്‍ ഇതൊക്കെ മറക്കാതെ മനസ്സില്‍ വിദ്വേഷം വച്ചു അമേരിക്കയൊട് ചങ്ങാത്തം അഭിനയിക്കുകയാണെന്നും, ഒരിക്കല്‍ അതിന് പകരം വീട്ടുമെന്നും എവിടെയോ വായിച്ചിരുന്നു.

പിന്നെ ജര്‍മനിയിലുണ്ടാവേണ്ടിയിരുന്ന ബോംബ് അമേരിക്കക്ക് കിട്ടിയത് കൊണ്ട് നമക്കും ഭാരതപ്പുഴയിലോ പെരിയാറിലൊ ചാടേണ്ടി വന്നില്ല. ജപ്പാനോ ജര്‍മനിക്കോ ആയിരുന്നു ബൊമ്മ്ബെങ്കില്‍ ലോകം നിന്നു കത്തിയേനെ..ഇനി അവര് അവര് “അയ്യോടാ, പാവല്ലേഡാ“ എന്ന് വിചാരിച്ച് ബോംബ് ഇടണ്ടാന്ന് വെച്ചേനേമോ ആവോ. അല്ല ചിലരുടെ പറച്ചില് കേട്ടാ അങ്ങനെ തോന്ന്വേ.

ഉത്സവം : Ulsavam said...

അരവിന്ദേട്ടാ അതു ശരിയാ ജറ്മ്മനിയുടെ ജപ്പാന്റെയോ കയ്യില്‍ ആയിരുന്നു ബോംബ് എങ്കില്‍ കഥ മാറിയേനെ, നമ്മള്‍ ഭാരതപ്പുഴയില്‍ ചാടേണ്ടിവന്നേനെ..

നാന്കിംഗ് തന്നെ സ്ഥലം, ബയണറ്റ് കുത്തിപഠിക്കല്‍ ഒക്കെ അവര്‍ ചെയ്ത ചെറിയ പരിപാടികള്‍ മാത്രം, വിക്കിയിലെ ഈ http://en.wikipedia.org/wiki/Nanking_massacre ലിങ്ക് ഒന്നു വായിച്ച് നോക്കൂ. സമുറായി വാളിന്‍ നൂറ് കണക്കിന്‍ പേരെ മത്സരിച്ച് അരിഞ്ഞ് വീഴ്ത്തിയ കഥ വായിക്കാം! അതു കൊണ്ട് തന്നെയാണ്‍ ചൈന ഇപ്പോളും ഓരൊന്ന് പറഞ്ഞ് ഇടയ്ക്കിടയ്ക്ക് ജപ്പാനെ ചൊറിഞ്ഞ് കൊണ്ടിരിയ്ക്കുന്നത്. ഉദാ: പഴയ ജപ്പാന്‍ പ്രധാനമന്ത്രി യാസുകുനി ഷ്രൈന്‍ സന്ദറ്ശിച്ചത്.

പട്ടാളക്കാര്‍ അതേത് ദേശ്ക്കാരാണെങ്കിലും ക്രൂരത കാട്ടുന്നതില്‍ പിമ്പിലല്ല, എങ്കിലും അമേരിക്ക കാട്ടിയത് ഇത്തിരി കടന്ന കൈയ്യായിപ്പോയി..വക്കാരി പറഞ്ഞ പോലെ റഷ്യയേ ഒന്ന് ഇരുത്താന്‍ കൂടി വേണ്ടിയായിരുക്കാം അമേരിക്ക അത് ചെയ്തത്.

പിന്നെ ജപ്പാന്‍ ഇന്ന് അണ്വായുധം നിര്‍മ്മിച്ചിട്ടില്ലത്ത വികസിത രാജ്യങ്ങളില്‍ ഒന്നാണ്‍. വേണ്ടി വന്നാല്‍ ഒരു വര്‍ഷത്തിനകം അണ്വായുധം നിര്‍മ്മിക്കനുള്ള പ്ലൂട്ടോനിയം ശേഖരവും, സാങ്കേതികവിദ്യയും ജപ്പാന്റെ കൈവശം ഉണ്ടെന്നാണ്‍ കണക്കാക്കപ്പെടുന്നത്. കൊറിയന്‍ അണ്ണന്മാര്‍ മിസൈല്‍ വിട്ട് കളി തുടര്‍ന്നാല്‍ ജപ്പാനും ആണവായുധങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിക്കൂടായ്കയില്ല.

എന്തായാലും ഹിരോഷിമ സന്ദറ്ശിച്ച്, ആ മ്യൂസിയത്തിലെ കാഴ്ചകള്‍ ഒരിയ്ക്കല്‍ കണ്ട ആര്‍ക്കും ഇനി ഒരു അണുബോംബ് ഇടണം എന്ന് പറയാന്‍ തോന്നില്ല...

myexperimentsandme said...

ഹ...ഹ... ഏവൂരാനേ, എന്നെ പ്രകോപിപ്പിച്ചാല്‍... :)

ഉത്സവമേ, ഞാന്‍ മുകളില്‍ പറഞ്ഞ വാച്ചിന്റെ കാര്യത്തില്‍ പിശകുണ്ട്. ആ വാച്ചല്ല, ആ വാച്ച്. തെറ്റിപ്പോയി.

തമനു said...

ചിത്രങ്ങള്‍ക്കും, വിവരണങ്ങള്‍ക്കും നന്ദി മാഷേ..

മുസ്തഫ|musthapha said...

ഉതസവം... വളരെ നന്ദി ഈ പടങ്ങള്‍ക്കും വിവരണങ്ങള്‍ക്കും - വിജ്ഞാനപ്രദമായ പോസ്റ്റ്!

ശാലിനി said...

ഹിരോഷിമ എന്നു കേള്‍ക്കുമ്പോഴേ ആ പ്രസിദ്ധമായ ഫോട്ടോയാണ് ഓര്‍മ്മ വരുന്നത്- കരഞ്ഞുകൊണ്ടോടുന്ന പെണ്‍കുട്ടിയുടെ. ഇനിയൊരിക്കലും ഒരു ഹിരോഷിമ കൂടി ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ.

sandoz said...

പടങ്ങളും വിവരണവുമെല്ലാം ഇഷ്ടപ്പെട്ടു.....
അതില്‍ കൂടുതല്‍ വേദനിപ്പിച്ചു...
പ്രത്യേകിച്ച്‌ മാഷിന്റെ ...
'ഒന്ന് കണ്ണ്‌ ചിമ്മി തുറക്കുന്നതിന്‌ മുന്‍പേ ഭസ്മം ആയവര്‍' എന്ന വരികള്‍.....

oru blogger said...

ഈ ജപ്പാന്‍ കാരു ഹിറ്റ്ലര്‍ കൊന്നൊടുക്കിയതിന്റെ പതിന്മടങ്ങു ആള്‍ക്കാരെ ചൈനയില്‍ കൊന്നുതള്ളിയായിരുന്നു..ലോകത്തിലെ ഏറ്റവും വലിയ ഹോളകോസ്റ്റ് അതണെന്നു പറയുന്ന ചൈനാക്കാരുണ്ട്...

അരുണാചല്പ്രദേശ് കയ്യേറുന്ന ചൈനാക്കാരല്ല, എന്റെ കൂടെ ജോലി ചെയ്യുന്ന ചൈനാക്കാര്‍..
കയൂക്കുള്ളവന്‍ കാര്യക്കാരന്‍..അത്രതന്നെ!

Sathees Makkoth | Asha Revamma said...

ഉത്സവം,നല്ല ഉദ്യമം.
ഇനിയുമൊരു ആറ്റംബോംബ് പരീക്ഷണം മനുഷ്യരാശിയുടെ മേല്‍ ഉണ്ടാവാതിരിക്കട്ടെ.

Siju | സിജു said...

ശാലിനി ഹിരോഷിമാന്നു കേള്‍ക്കുമ്പോ ഓര്‍ക്കുന്നത് വിയറ്റ്നാമിലെ നാപ്പാം ആക്രമണത്തില്‍ പരിക്കേറ്റ് ഓടിയ കിം ഫുക്കിനെയാണോയെന്നൊരു സംശയം

ശാലിനി said...

സിജൂ‍, അതുതന്നെ. നന്ദി തിരുത്തിയതിന്.

എല്ലാ ദുരന്തങ്ങളും ഒരുപോലെ വേദനിപ്പിക്കുന്നു, പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്കൂടി ഉള്‍പ്പെടുമ്പോള്‍.

അപ്പു ആദ്യാക്ഷരി said...

"പൊള്ളിയടര്‍ന്ന ദേഹവും, ഉരുകിപ്പിടിച്ച വിരലുകളും, ചീറ്ത്ത തലയും, അടങ്ങാത്ത് ദാഹവുമായി നൂറ് കണക്കിന്‍ ജീവനുകള്‍ ചാടി മരിച്ച പുഴ! ഒന്ന് കണ്‍ചിമ്മി തുറക്കുന്നതിന്‍ മുന്‍പേ ഭസ്മമായവര്‍ എത്ര ഭാഗ്യവാന്മാര്‍, ഭാഗ്യവതികള്‍!..

ഉത്സവം..വളരെ നന്ദിയുണ്ട് ഈ പോസ്റ്റിന്

ഉത്സവം : Ulsavam said...

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവറ്ക്കും നന്ദി. :-)

അനംഗാരി said...

എല്ലാ അമേരിക്കനേയും ഇവിടെ കൊണ്ടുപോയി നിര്‍ത്തി വിവരിച്ച് കാണിച്ച് കൊടുക്കണം.എന്നിട്ട് ചോദിക്കണം യുദ്ധക്കൊതിയന്മാരായ ഭരണകൂടം വേണോയെന്ന്!

evuraan said...

ഉത്സവം,

ദേ, ഞാനൊരു കാര്യം അവിടെ ചോദിച്ചിട്ടുണ്ട്. കണ്ടില്ലാന്നു പറയരുതിനി.. :)

അനംഗാരി,

വലിയ ഒരു ലേഖനത്തിനു് അവിടെ സ്കൂപ്പുണ്ട്. പ്ലേഗു വരുമ്പോള്‍ ശവപ്പെട്ടിക്കാരന്‍ സന്തോഷിക്കുന്നതു പോലെ, യുദ്ധം തളിര്‍പ്പിക്കുന്ന എക്കോണമി വിരോധാഭാസമെന്നു തോന്നിയേക്കാം.

അതാണല്ലോ യുദ്ധക്കൊതിയെന്നു നമ്മള്‍ പേരിട്ട പ്രതിഭാസം..

ഗൗരീ പ്രസാദ് said...

മ്യൂസിയത്തില്‍ ഓരോ വസ്തുക്കളും ചൂണ്ടിക്കാണിച്ച് ചിരിച്ച് കളിച്ച് കടന്ന് പോയ കുറച്ച് ജാപ്പനീസ് സ്കൂള്‍ കുട്ടികളോട് എനിക്കൊരല്‍പ്പം ഈറ്ഷ്യ തോന്നി...ഇവിടുത്തെ പുതിയ തലമുറയുടെ ഒരു പ്രശ്നമായി ഇത് ആരോ പറഞ്ഞതോറ്ക്കുന്നു, സറ്വ സുഖങ്ങളും പിറക്കുമ്പോഴേ അനുഭവിച്ച് വളരുന്ന അവറ്ക്ക് പഴയ കഷ്ടപ്പാടുകള്‍ മുത്തശ്ശിക്കഥ കേള്‍ക്കും പോലെ മാത്രം..അവര്‍ക്ക് മാക് ഫുഡും ഹാര്‍ലി ഡെവിസണും മതി..അവരെ കുറ്റം പറയാന്‍ പറ്റില്ല. സ്വതന്ത്ര ഭാരതത്തില്‍ ജനിച്ചു വളര്‍ന്ന നമ്മളും സ്വാതന്ത്യത്തന്റെ വില മനസ്സിലാക്കാതെയല്ലേ ജീവിക്കുന്നത്.

വളരെ നല്ല ലേഖനം.

Cibu C J (സിബു) said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

Anonymous said...
This comment has been removed by a blog administrator.
...that I like it... said...

Car Finance Team say
It's beautiful but also scream.

Anonymous said...

ViJZNC Your blog is great. Articles is interesting!

Anonymous said...

hiAC6G Please write anything else!

Anonymous said...

XSdhLg Nice Article.

Anonymous said...

QoJQCT Magnific!

Anonymous said...

Wonderful blog.

Anonymous said...

Nice Article.

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

Wonderful blog.

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

Magnific!

Anonymous said...

IpoNt0 Thanks to author.

Anonymous said...
This comment has been removed by a blog administrator.